Challenger App

No.1 PSC Learning App

1M+ Downloads
ചെറുകുടലിനകത്തെ പോഷക ആഗിരണത്തിനുള്ള പ്രതലവിസ്തീർണ്ണം അനേകം മടങ്ങ് വർദ്ധിപ്പിക്കുന്ന അവയവം ഏതാണ് ?

Aസ്പ്ലീൻ

Bലിംഫ്

Cവില്ലസ്

Dഇതൊന്നുമല്ല

Answer:

C. വില്ലസ്

Read Explanation:

വില്ലസ്സുകൾ (Villi)

  • ചെറുകുടലിന്റെ ഭിത്തിയിൽ കാണുന്ന സൂക്ഷ്‌മങ്ങളായ വിരലുകൾ പോലെയുള്ള ഭാഗങ്ങളാണ് വില്ലസ്സുകൾ.
  • ഇവ ചെറുകുടലിനകത്തെ പോഷക ആഗിരണത്തിനുള്ള പ്രതലവിസ്‌തീർണം അനേകം മടങ്ങ് വർധിപ്പിക്കുന്നു.
  • ഒറ്റനിരകോശങ്ങളാൽ ആവരണം ചെയ്യപ്പെട്ട വില്ലസ്സുകളിൽ രക്തലോമികകളും ലിംഫ് ലോമികകളായ ലാക്‌ടിയലുകളും കാണപ്പെടുന്നു.
  • പോഷകഘടകങ്ങളുടെയും ഏകദേശം 90% ജലത്തിന്റെയും ആഗിരണം നടക്കുന്നത് വില്ലസ്സിലൂടെയാണ്.

Related Questions:

പ്രോടീനുകളെ ഭാഗീകമായി പെപ്റ്റോണാക്കുന്ന ആമാശയ രസം ഏതാണ് ?
പിത്തരസവും ആഗ്നേയ രസവും ഒരു പൊതുകുഴലിലൂടെ ഏത് അവയവത്തിലേക്കാണ് തുറക്കപ്പെടുന്നത്?
ശരീരത്തിലെ ഏറ്റവും കടുപ്പമേറിയ ഭാഗം ഏതാണ് ?

ഇവയിൽ ആമാശയവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ്?

  1. ദഹനവ്യൂഹത്തിൽ ഏറ്റവും വീതിയേറിയ ഭാഗം
  2. ഉദരാശയത്തിന് മുകളിൽ ഇടത് ഭാഗത്തായി സ്ഥിതി ചെയ്യുന്നു
  3. ആമാശയത്തിൻ്റെ അവസാനഭാഗത്തുള്ള പ്രത്യേകതരം വലയപേശികൾ ആഹാരം ആമാശയത്തിൽ വേണ്ടത്ര സമയം നിലനിർത്തുന്നു
    ഗ്ലുക്കോസും ഫ്രക്ടോസും ഗാലക്ടോസും അമിനോ ആസിഡും രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന ഭാഗം ഏതാണ് ?