Challenger App

No.1 PSC Learning App

1M+ Downloads
കോശത്തിലെ പവർഹൗസ് എന്നറിയപ്പെടുന്ന കോശാംഗം ?

Aലൈസോസോം

Bമൈറ്റോകോൺഡ്രിയ

Cറൈബോസോം

Dഗോൾഗിബോഡി

Answer:

B. മൈറ്റോകോൺഡ്രിയ

Read Explanation:

  • ജീവകോശങ്ങൾക്ക് ആവശ്യമായ ഊർജ്ജം പ്രദാനം ചെയ്യുന്ന കോശാംഗങ്ങളാണ് മൈറ്റോകോൺഡ്രിയ.

  • കോശത്തിന്റെ ഊർജ്ജോൽപാദനകേന്ദ്രമായ ഇവയ്ക്ക് ബാക്ടീരിയകളിൽ കാണപ്പെടുന്ന തരത്തിലുള്ള ഡി.എൻഏയുമുണ്ട്.

  • 0.5 മുതൽ 1.00 വരെ മൈക്രോമീറ്ററാണ് ഇവയുടെ വ്യാസം.

  • കോശവളർച്ച, കോശമരണം, കോശചക്രം എന്നിവയിലും ഇവയ്ക്ക് സവിശേഷപ്രാധാന്യമുണ്ട്.

  • ഒരു മൈറ്റോകോൺഡ്രിയ മുതൽ ആയിരക്കണക്കിന് എണ്ണം വരെ ഓരോ കോശങ്ങളിലും ഉൾക്കൊള്ളുന്ന തരത്തിൽ ഇവയുടെ എണ്ണത്തിൽ കോശങ്ങൾ തമ്മിൽ വലിയ അന്തരമുണ്ട്.

  • 1897 ൽ സി. ബെൻഡ ആണ് മൈറ്റോകോൺഡ്രിയ എന്ന പദം ആദ്യമായി കൊണ്ടുവരുന്നത്.


Related Questions:

റോബർട്ട് ബ്രൗൺ എന്ന ശാസ്ത്രജ്ഞനുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരി ക്കുന്നവയിൽ ശരിയായ പ്രസ്‌താവന ഏത്?
യീസ്റ്റുകളിൽ നടക്കുന്ന ഫെർമൻ്റേഷന് സഹായിക്കുന്ന എൻസൈമുകളാണ് :
പ്രോകാരിയോട്ടിക് പൂർവ്വികരിൽ നിന്നുള്ള യൂക്കാരിയോട്ടിക് കോശങ്ങളുടെ പരിണാമ സിദ്ധാന്തത്തെ പിന്തുണയ്ക്കുന്ന സുപ്രധാന തെളിവ് എന്താണ്?
To which of the following organisms is the Cell Theory given by Schleiden and Schwann NOT applicable?
Trichology is the study of :