Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഗ്രേസിങ്ങ് ഭക്ഷ്യശൃംഖലയിൽ രണ്ടാം പോഷണതലത്തിൽ കാണപ്പെടുന്ന ജീവി ഏത് ?

Aമാംസാഹാരികൾ

Bഉൽപാദകർ

Cദ്വിതീയ ഉപഭോക്താക്കൾ

Dപ്രാഥമിക ഉപഭോക്താക്കൾ

Answer:

D. പ്രാഥമിക ഉപഭോക്താക്കൾ

Read Explanation:

ഭക്ഷ്യ ശൃംഗല (Food Chain)

 

  • ഭക്ഷിക്കുകയും ഭക്ഷിക്കപ്പെടുകയും ചെയ്യുന്നതിലൂടെ ജീവികളിലെ ഭക്ഷ്യോർജ്ജം വിവിധ തലങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന ശൃംഖലയാണ് ഭക്ഷ്യശൃംഗല.
  • ഭക്ഷ്യശൃംഖലയിലെ ഒരു ജീവിയുടെ സ്ഥാനത്തെക്കുറിക്കുന്ന പദമാണ് പോഷണതലം (Trophic Level).
  • ഉൽപ്പാദകർ, പ്രാഥമിക ഉപഭോക്താക്കൾ, ദ്വിതീയ ഉപഭോക്തതാക്കൾ, തൃതീയ ഉപഭോക്തതാക്കൾ എന്നീ പോഷകതലങ്ങളാണ് ഭക്ഷ്യശൃംഖലയിലുള്ളത്.
  • ആഹാരശൃംഖലയിൽ ഒരു ട്രോപിക് ലെവലിന് കിട്ടുന്ന ഊർജം അതിന്റെ തൊട്ട് മുമ്പിലുള്ള ട്രോപിക് ലെവലിന് കിട്ടിയതിന്റെ പത്ത് ശതമാനം മാത്രമേ വരുന്നുള്ളൂ.
  • രണ്ടുതരത്തിലുള്ള ഭക്ഷ്യശൃംഖലകളാണ് ഉള്ളത്. ഗ്രേസിങ് ഭക്ഷ്യശൃംഖല, ഡെട്രിറ്റസ് ഭക്ഷ്യശൃംഖല എന്നിവയാണ് അവ. 

ഗ്രേസിങ് ഭക്ഷ്യശൃംഖല (Grazing Food Chain)

  • ഹരിതസസ്യങ്ങളിൽ നിന്ന് ആരംഭിക്കുന്ന ഭക്ഷ്യശൃംഖലയാണ് ഗ്രേസിങ് ഭക്ഷ്യശൃംഖല.
  • ഹരിതസസ്യങ്ങൾ --> സസ്യഭോജി --> മാംസഭോജി --> വിഘാടകർ എന്നരീതിയിലുള്ള ഭക്ഷ്യശൃംഖലയാണ് ഗ്രേസിങ് ഭക്ഷ്യശൃംഖല.
  • ഉദാഹരണം : പുല്ല് --> മുയൽ --> സിംഹം --> ബാക്ടീരിയ. ഗ്രേസിങ് ഭക്ഷ്യശൃംഖല സൗരോർജത്തെ ആശ്രയിക്കുന്നു.

ഡെട്രിറ്റസ് ഭക്ഷ്യശൃംഖല (Detritus Food Chain) : 

  • മൃതകാർബണിക വസ്തുക്കളിൽ നിന്ന് ആരംഭിക്കുന്ന ഭക്ഷ്യശൃംഖലയാണ് ഡെട്രിറ്റസ് ഭക്ഷ്യശൃംഖല.
  • ഡെട്രിറ്റസ് ഭക്ഷ്യശൃംഖല സൗരോർജത്തെ നേരിട്ടല്ലാതെ ആശ്രയിക്കുന്നു.
  • ഉദാഹരണം : കൊഴിഞ്ഞ ഇല --> മണ്ണിര --> പക്ഷി --> വിഘാടകർ. 

ഭക്ഷ്യ ശൃംഖല ജാലം : 

  • വിവിധ ഭക്ഷ്യശൃംഖലകൾ ഒന്നിച്ചു ചേർന്നുണ്ടാകുന്നതാണ് ഭക്ഷ്യ ശൃംഖല ജാലം.
  • ഭക്ഷ്യ ശൃംഖല ജാലത്തിലെ ജീവികൾക്ക് ഭക്ഷണത്തിനായി ഒന്നിലധികം സ്രോതസ്സുകൾ ലഭ്യമായതിനാൽ അവയ്ക്ക് അതിജീവനത്തിന്റെ സാധ്യതകൾ കൂടുതലാണ്.

Related Questions:

Brahmine is an active constituent of :
Flippers of Penguins and Dolphins are examples of:
താഴെ പറയുന്നവയിൽ വൈറസുമായി ബന്ധമില്ലാത്ത പ്രത്യേകത ഏത് ?
താഴെപ്പറയുന്നവയിൽ ഉഭയ ജീവി ഏത് ?
LSD he is prepared from a/an :