Challenger App

No.1 PSC Learning App

1M+ Downloads
2023 ഫെബ്രുവരിയിൽ മുംബൈയിലെ പുണ്ടോൾ ഗാലറിയിൽ നടന്ന ഓൺലൈൻ ലേലത്തിൽ രാജാരവിവർമ്മയുടെ ഏത് പെയിന്റിംഗാണ് 38 കോടി രൂപയ്ക്ക് വിറ്റുപോയത് ?

Aദമയന്തി ഹംസത്തോട് സംസാരിക്കുന്നു

Bശകുന്തള ദുഷ്യന്തനെ തിരയുന്നു

Cയശോദയും കൃഷ്ണനും

Dശന്തനുവും മത്സ്യഗന്ധവും

Answer:

C. യശോദയും കൃഷ്ണനും

Read Explanation:

രാജാ രവിവർമ്മ

  • 'രാജാക്കന്മാർക്കിടയിലെ ചിത്രകാരനും ചിത്രകാരന്മാർക്കിടയിലെ രാജാവും' എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
  • 1848 ഏപ്രിൽ 28 ന് കിളിമാനൂർ കൊട്ടാരത്തിൽ ജനിച്ചു
  • തിയഡോർ ജെൻസൻ എന്ന ഡച്ച് ചിത്രകാരനിൽ നിന്നാണ് എണ്ണച്ചായ രചനാ സമ്പ്രദായം പഠിച്ചത്.
  • 1885 ൽ മൈസൂർ രാജാവ് രവിവർമ്മയെ കൊട്ടാരത്തിൽ ക്ഷണിച്ചുവരുത്തി ചിത്രങ്ങൾ വരപ്പിച്ചു.
  • കൊളമ്പസ് അമേരിക്ക കണ്ടുപിടിച്ചതിന്റെ ഓർമയ്‌ക്കായി 1893 ൽ നടന്ന ചിത്രപ്രദർശനത്തിൽ 10 രവിവർമച്ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും അദ്ദേഹം സമ്മാനം നേടുകയും ചെയ്തു
  • ഈ ചിത്ര പ്രദർശനത്തിന് ശേഷമാണ് രാജാ രവിവർമ്മ ലോകപ്രശസ്തനായത്
  • 1904-ല്‍ കഴ്‌സണ്‍ പ്രഭു രവിവർമ്മയ്ക്ക് കൈസര്‍ ഇ ഹിന്ദ്‌ സ്വര്‍ണ മെഡല്‍ സമ്മാനിച്ചു.
  • അതോടെ ബ്രിട്ടീഷ്‌ സാമ്രാജ്യ സര്‍ക്കാരിന്റെ കൈസര്‍ ഇ ഹിന്ദ്‌ ബഹുമതി നേടിയ ആദ്യ ചിത്രകാരനായും അദേഹം മാറി.
  • തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട രണ്ടാമത്തെ മലയാളിയാണ് രാജാരവിവർമ്മ (1971)

പ്രശസ്ത രവിവർമ ചിത്രങ്ങൾ 

  • യശോദയും കൃഷ്ണനും
  • ഹംസവും ദമയന്തിയും 
  • ഉത്തരേന്ത്യൻ വനിത
  • ശന്തനുവും സത്യവതിയും
  • ജടായുവധം
  • തമിഴ്‌ മഹിളയുടെ സംഗീതാലാപം
  • മാർത്ത് മറിയവും ഉണ്ണി ഈശോയും
  • സീതാസ്വയംവരം
  • പരുമല മാർ ഗ്രിഗോറിയസ്
  • സീതാപഹരണം
  • അച്ഛൻ അതാ വരുന്നു
  • മുല്ലപ്പൂ ചൂടിയ നായർ സ്ത്രീ
  • ശ്രീകൃഷ്ണജനനം
  • അർജ്ജുനനും സുഭദ്രയും
  • വീണയേന്തിയ സ്ത്രീ
  • കാദംബരി
  • ദത്താത്രേയൻ
  • അമ്മകോയീതമ്പുരാൻ
  • ശകുന്തളയുടെ പ്രേമവീക്ഷണം
  • മലബാർ മനോഹരി (മലബാർ സുന്ദരി)
  • ഹിസ്റ്റോറിക് മീറ്റിംഗ്
  • ദ്രൗപദി വിരാടസദസ്സിൽ

 


Related Questions:

The South Indian Artist who used European realism and art techniques with Indian subjects:

താഴെ പറയുന്നതിൽ നന്ദലാൽ ബോസിന്റെയല്ലാത്ത ചിത്രം ഏതാണ് ? 

  1. ഷാജഹാന്റെ മരണം
  2. മഹാത്മാഗാന്ധി
  3. ഗാന്ധാരി ഇൻ ബാൽക്കണി 
  4. കൈലാസസ്വപ്നം
    എല്ലാ വർഷവും ജൂൺ മാസത്തിൽ ഏത് സംസ്ഥാനത്താണ് "രാജാ പർബാ" ഉത്സവം നടത്തുന്നത് ?
    Grammy award winner, Carnatic musician Thetakudi Harihara Vinayakram, fondly known as Vikku, is known for his mastery of which of the following musical instruments?
    2024 ഫെബ്രുവരിയിൽ അന്തരിച്ച "പങ്കജ് ഉധാസ്" ഏത് മേഖലയിൽ ആണ് പ്രശസ്തൻ ?