Challenger App

No.1 PSC Learning App

1M+ Downloads
തലയോടിലെ അസ്ഥി നിർമിതമായ അറയ്ക്കുള്ളിൽ (Bony labyrinth) സ്ഥിതി ചെയ്യുന്ന ചെവിയുടെ ഭാഗം?

Aആന്തരകർണം

Bമധ്യകർണം

Cബാഹ്യകർണം

Dഇവയൊന്നുമല്ല

Answer:

A. ആന്തരകർണം

Read Explanation:

  • ആന്തരകർണം സ്ഥിതി ചെയ്യുന്നത് തലയോടിലെ അസ്ഥി നിർമിതമായ അറയ്ക്കുള്ളിലാണ് (Bony labyrinth). 
  • ഈ അസ്ഥി അറയ്ക്കുള്ളിൽ സ്‌തര നിർമിതമായ അറകളും (Membraneous labyrinth) ഉണ്ട്. 
  • സ്‌തര അറയ്ക്കള്ളിൽ എൻഡോലിംഫ് (Endolymph) എന്ന ദ്രവവും സ്‌തര അറയ്ക്കും അസ്ഥി അറയ്ക്കുമിടയിൽ പെരിലിംഫ് (Perilymph) എന്ന ദ്രവവും നിറഞ്ഞിരിക്കുന്നു. 
  • അർദ്ധവൃത്താകാര കുഴലുകൾ, വെസ്റ്റിബ്യൂൾ, കോക്ലിയ എന്നിവയാണ് ആന്തര കർണത്തിൻ്റെ മുഖ്യഭാഗങ്ങൾ.
  • അർധവൃത്താകാര കുഴലുകളും വെസ്റ്റിബ്യൂളും ശരീരതുലനനില പാലിക്കുന്നതിനും കോക്ലിയ കേൾവിക്കും സഹായിക്കുന്നു.

Related Questions:

മയലിൻ ഷീത്തിന്റെ നിറം എന്താണ് ?
സുഷമുനയിൽ നിന്നും എത്ര ജോഡി സുഷ്മനാഡികൾ പുറപ്പെടുന്നു ?
സുഷുമ്നാ നാഡികൾ എല്ലാം വ്യക്തമായ ഡോർസൽ, വെൻട്രൽ റൂട്ടുകൾ കൂടിച്ചേർന്നുണ്ടായവയാണ്. അതിൽ വെൻട്രൽ റൂട്ട് നിർമ്മിച്ചിരിക്കുന്നത് :
താഴെ പറയുന്നതിൽ നാഡീപ്രേഷകം ഏതാണ് ?
'പാർശ്വവര' എന്ന ഗ്രാഹി ഏത് ജീവിയിലാണ് കാണപ്പെടുന്നത് ?