Challenger App

No.1 PSC Learning App

1M+ Downloads
കേൾവിക്ക് സഹായിക്കുന്ന ആന്തര കർണത്തിന്റെ ഭാഗം ഏത് ?

Aകോക്ലിയ

Bവെസ്റ്റിബ്യുൾ

Cഅർദ്ധവൃത്താകാര കുഴൽ

Dകർണനാളം

Answer:

A. കോക്ലിയ

Read Explanation:

ചെവിയും ശബ്ദവും (Ear & Sound)

  • ചെവിക്കുടയിൽ എത്തുന്ന ശബ്ദ തരംഗങ്ങൾ കർണനാളത്തിലൂടെ കടന്നു പോയി കർണപടത്തിൽ ചെന്നുതട്ടുന്നു.
  •  ഇത് കർണപടത്തെ കമ്പനം ചെയ്യിക്കുന്നു.
  •  കർണപടത്തിലുണ്ടാകുന്ന കമ്പനം അതിനോട് ചേർന്നു കാണുന്ന അസ്ഥിശൃംഖലയെ കമ്പനം ചെയ്യിക്കുന്നു.
  • അസ്ഥിശൃംഖലയിലെ കമ്പനം ഓവൽ വിന്റോയിലേക്കും ആന്തരകർണത്തിലെ കോക്ലിയയിലേക്കും കൈമാറ്റം ചെയ്യപ്പെടുന്നു.
  • ഒച്ചിന്റെ ആകൃതിയിലുള്ളതും ഏകദേശം 3 cm നീളമുള്ളതുമായ ഭാഗമാണ് കോക്ലിയ
  •  ഇതിന്റെ ഉള്ളറകളിലുള്ള എന്റോലിംഫ് എന്ന ദ്രാവകത്തിലേക്ക് കമ്പനം പടരുന്നു.
  •  കോക്ലിയയിലുള്ള ആയിരക്കണക്കിന് നാഡീകോശങ്ങൾ ഈ കമ്പനത്താൽ ഉത്തേജിക്കപ്പെടുകയും ആവേഗങ്ങൾ (Impulses) രൂപപ്പെടുകയും ചെയ്യുന്നു. 
  • ഈ ആവേഗങ്ങൾ ശ്രവണനാഡി വഴി തലച്ചോറിലെത്തുമ്പോഴാണ് ശബ്ദം അനുഭവവേദ്യമാകുന്നത്

Related Questions:

വിട്രിയസ് ദ്രവം മനുഷ്യശരീരത്തിലെ ഏത് അവയവത്തിലാണ് കാണുന്നത് ?
'കെരാറ്റോപ്ലാസ്റ്റി' എന്നത് ശരീരത്തിലെ ഏതു അവയവങ്ങളുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയാണ്:
മനുഷ്യ നേത്രത്തിന്റെ വീക്ഷണ സ്ഥിരത :
രോഗാണുബാധ കൂടാതെ കണ്ണിനുണ്ടാകുന്ന രോഗം ?
Auditory area is present in the