Challenger App

No.1 PSC Learning App

1M+ Downloads
പുനലൂരിനെയും  ചെങ്കോട്ടയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം ഏത്?

Aപേരമ്പാടി ചുരം

Bപാൽ ചുരം

Cആര്യങ്കാവ് ചുരം

Dവയനാട് ചുരം

Answer:

C. ആര്യങ്കാവ് ചുരം

Read Explanation:

കൊല്ലം ജില്ലയെ തമിഴ്നാട്ടിലെ തെങ്കാശി ജില്ലയുമായി ബന്ധിപ്പിക്കുന്ന ചുരം കൂടിയാണ് ആര്യങ്കാവ് ചുരം.കൊല്ലം - തിരുമംഗലം ദേശീയപാത 744 ഉം കൊല്ലം ചെങ്കോട്ട റെയിൽപാതയും ഇതുവഴി കടന്നു പോകുന്നു. അമ്പനാട് കുന്നുകളുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന മുളംകാടുകൾ നിറഞ്ഞ ആര്യങ്കാവ് ചുരം വഴി തമിഴ്‌നാട് ഡെക്കാൻ പീഠഭൂമി ഭാഗത്തു നിന്നും വീശുന്ന ചൂട് കാറ്റാണ് പുനലൂരിനെ കേരളത്തിലെ ഏറ്റവും കൂടുതൽ താപനിലയുള്ള പ്രദേശങ്ങളിലൊന്നായി മാറ്റുന്നതെന്നു കരുതുന്നു.പാലക്കാട് കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവുമധികം ചൂട് അനുഭവപ്പെടുന്ന പട്ടണമാണ് പുനലൂർ.തീവണ്ടിപ്പാതയുടെ ഭാഗമായി നിർമ്മിച്ച അര കിലോമീറ്ററിലധികം വരുന്ന തുരങ്കം ആര്യങ്കാവ് ചുരത്തിന്റെ പ്രത്യേകതയാണ്. തുരങ്കം ആരംഭിക്കുന്നത് കേരളത്തിലും അവസാനിക്കുന്നത് തമിഴ്‌നാട്ടിലുമാണ്.


Related Questions:

ശരിയായ പ്രസ്താവന കണ്ടെത്തുക:

1.താമരശ്ശേരിചുരം നിർമ്മിക്കുന്നതിൽ ബ്രിട്ടീഷുകാരെ സഹായിച്ച ആദിവാസി കരിന്തണ്ടനാണ്.

2.കോഴിക്കോട് വയനാട് എന്നീ ജില്ലകളെ താമരശ്ശേരി ചുരം ബന്ധിപ്പിക്കുന്നു.

സമുദ്രനിരപ്പിൽ നിന്നുള്ള ഉയരത്തെ അടിസ്ഥാനമാക്കി കേരളത്തിന്റെ ഭൂപ്രകൃതിയിൽ ഉൾപ്പെടുന്നത് ഏതെല്ലാം ?

  1. മലനാട്
  2. ഇടനാട്
  3. തീരപ്രദേശം
  4. സമതല പ്രദേശം
    The Coastal Low Land region occupies _____ of the total area of Kerala.
    കേരളത്തിൻ്റെ മൊത്തം ഭൂവിസ്തൃതിയുടെ എത്ര ശതമാനം തീരപ്രദേശമാണ്?
    കേരളത്തിന്റെ ഭൂമിശാസ്ത്രവിഭാഗമായ ' ഇടനാട് ' സ്ഥിതി ചെയ്യുന്നത്.