Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൻറെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ചുരം ഏത് ?

Aആരുവായ്മൊഴി ചുരം

Bബോഡിനായ്ക്കന്നൂർ ചുരം

Cപേരമ്പാടി ചുരം

Dഇവയൊന്നുമല്ല

Answer:

A. ആരുവായ്മൊഴി ചുരം

Read Explanation:

കേരളത്തിലെ പ്രധാന ചുരങ്ങൾ :

പാലക്കാട് ചുരം 

  • പശ്ചിമഘട്ടത്തിലെ ചുരങ്ങളുടെ എണ്ണം - 16 
  • പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം - പാലക്കാട് ചുരം 
  • കേരളത്തിലെ ഏറ്റവും വലിയ ചുരം - പാലക്കാട് ചുരം 
  • നീലഗിരി കുന്നുകൾക്കും ആനമലയ്ക്കും ഇടയിൽ സ്ഥിതിചെയ്യുന്ന ചുരം - പാലക്കാട് ചുരം 
  • പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കുറഞ്ഞതും വീതി കൂടിയതുമായ പ്രദേശം - പാലക്കാട് ചുരം 
  • പാലക്കാട് ചുരത്തിന്റെ വീതി - 30 - 40 കി.മീ 
  • പാലക്കാട് ചുരത്തിലൂടെ ഒഴുകുന്ന നദി - ഭാരതപ്പുഴ 
  • പാലക്കാട് ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ - പാലക്കാട് - കോയമ്പത്തൂർ (തമിഴ്‌നാട്)
  • പാലക്കാട് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത - NH 544 
  • കേരളത്തിൽ നിന്ന് തെക്ക് പടിഞ്ഞാറൻ മൺസൂണിനെ തമിഴ്‌നാട്ടിലേക്കും, തമിഴ്‌നാട്ടിൽ നിന്നുള്ള ഉഷ്‌ണ കാറ്റിനെ കേരളത്തിലേക്കും കടത്തി വിടുന്നത് - പാലക്കാട് ചുരം

വയനാട് ചുരം

  • വയനാട് ചുരത്തിന്റെ മറ്റൊരു പേര് - താമരശ്ശേരി ചുരം 
  • താമരശ്ശേരി ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ - കോഴിക്കോട് - മൈസൂർ
  • വയനാട് ചുരം സ്ഥിതിചെയ്യുന്ന ജില്ല - കോഴിക്കോട് 
  • വയനാട് ചുരം ബന്ധിപ്പിക്കുന്ന കേരളത്തിലെ ജില്ലകൾ - കോഴിക്കോട് - വയനാട് 
  • വയനാട് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയപാത - NH 766 
  • വയനാട് ചുരം നിർമ്മിക്കുന്നതിൽ ബ്രിട്ടീഷുകാരെ സഹായിച്ച ആദിവാസി - കരിന്തണ്ടൻ 

ആരുവാമൊഴി ചുരം

  • കേരളത്തിന്റെ തെക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന ചുരം - ആരുവാമൊഴി ചുരം (ആരമ്പോളി ചുരം) 
  • ആരുവാമൊഴി ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ - തിരുവനന്തപുരം - തിരുനെൽവേലി

ആര്യങ്കാവ് ചുരം

  • ആര്യങ്കാവ് ചുരത്തിലൂടെ (ചെങ്കോട്ട ചുരം) കടന്നുപോകുന്ന ദേശീയ പാത - NH 744 
  • ആര്യങ്കാവ് ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ - പുനലൂർ - ചെങ്കോട്ട

ബോഡിനായ്ക്കന്നൂർ ചുരം

  • ബോഡിനായ്ക്കന്നൂർ ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയപാത - NH 85 
  • ബോഡിനായ്ക്കന്നൂർ ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ - ഇടുക്കി - മധുരൈ (കൊച്ചി - തേനി)

പേരമ്പാടി ചുരം 

  • ബന്ദിപ്പൂർ വന്യജീവിസങ്കേതത്തിന് അടുത്തുള്ള ചുരം - പേരമ്പാടി ചുരം 
  • പേരമ്പാടി ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ - കണ്ണൂർ - കൂർഗ് (കർണാടക)

  • നാടുകാണി ചുരം സ്ഥിതിചെയ്യുന്ന ജില്ല - മലപ്പുറം 
  • പെരിയചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ - മാനന്തവാടി - മൈസൂർ
  • പാൽച്ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ - വയനാട് - കണ്ണൂർ 
  • കേരളത്തിലെ മറ്റ് പ്രധാന ചുരങ്ങൾ - കമ്പമേട്‌, ഉടുമ്പൻചോല, തേവാരം 

 


Related Questions:

കേരളത്തിലെ ഏക ഡ്രൈവ്-ഇൻ-ബീച്ച് ?
The Midland region occupies _______ percentage of the total land area of kerala?

Which of the following are true about Kuttanad?

  1. It lies in the Midland Region.

  2. It is the lowest place in India, lying below sea level.

  3. Paddy is a major crop cultivated in the region.

The height of Agasthya hills from the sea level is?
സഹ്യപർവ്വതം , സഹ്യാദ്രി എന്നീ പേരുകളിൽ അറിയപ്പെടുന്ന പർവ്വതനിര ഏതാണ് ?