App Logo

No.1 PSC Learning App

1M+ Downloads
അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി സ്വവലംബൻ പദ്ധതിക്ക് പകരമായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പെൻഷൻ പദ്ധതി ഏത് ?

Aഅടൽ പെൻഷൻ യോജന

Bജീവൻ ജ്യോതി ബീമാ യോജന

Cശ്രം യോഗി മാന്‍-ധന്‍ യോജന

Dആം ആദ്മി ബീമ യോജന

Answer:

A. അടൽ പെൻഷൻ യോജന

Read Explanation:

ഇന്ത്യയിലെ അസംഘടിതരായ തൊഴിലാളികൾക്കായി കേന്ദ്രസർക്കാർ അവതരിപ്പിച്ച പദ്ധതിയാണ് അടൽ പെൻഷൻ യോജന. 2015 ലെ കേന്ദ്ര ബജറ്റിൽ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയാണ് പദ്ധതി പ്രഖ്യാപിച്ചത്. 2015 മേയ് 9 ന് കൊൽക്കത്തയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി ഉദ്ഘാടനം ചെയ്തു. 42 രൂപ മുതൽ 210 രൂപവരെ നിക്ഷേപിക്കുന്നവർക്ക് നിശ്ചിത കാലാവധി കഴിയുമ്പോൾ പ്രതിമാസം 1,000 രൂപ മുതൽ 5,000 രൂപവരെ പെൻഷൻ വാഗ്ദാനം ചെയ്യുന്നതാണ് പദ്ധതി.


Related Questions:

പ്രകൃതിയിലെ സ്വാഭാവിക ജലസംഭരണികൾ ?
MGNREGP പ്രകാരം ഏറ്റവും കൂടുതൽ വേതനം ലഭിക്കുന്ന സംസ്ഥാനം ഏതാണ് ?

നൽകിയിരിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ പദ്ധതിയുടെ പേര് കണ്ടെത്തുക : 

  • നഗരങ്ങളിലെ തൊഴിൽ രഹിതർക്കാണ് ഈ പദ്ധതികൊണ്ടുള്ള പ്രയോജനം
  • സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുന്നു
  • ദാരിദ്ര്യനിർമ്മാർജ്ജന പരിപാടിയുടെ ഭാഗമാണ്
പ്രൊജക്ട് ടൈഗര്‍ പദ്ധതി നടപ്പിലാക്കിയത് ഏത് വര്‍ഷമാണ്?
ഗ്രാമങ്ങളിലെ ജനവാസമുള്ള ഗ്രാമപ്രദേശങ്ങളിൽ വീടുകൾ കൈവശം വയ്ക്കുന്ന വില്ലേജ് ഹൗസ് ഉടമകൾക്ക് അവകാശങ്ങളുടെ രേഖ നൽകുന്നതിനും, വസ്തു ഉടമകൾക്ക് പ്രോപ്പർട്ടി കാർഡുകൾ നൽകുന്നതിനുമായി 2020-ൽ ആരംഭിച്ച കേന്ദ്ര മേഖലാ പദ്ധതി.