App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യന്റെ അനന്തമായ ശേഷികളിൽ വിശ്വാസമർപ്പിച്ച് ഓരോരുത്തർക്കും തന്റെ വിവിധങ്ങളായ ശേഷികളും അഭിരുചികളും പരമാവധി വികസിപ്പിക്കുന്നതിനും അങ്ങനെ ആത്മസാക്ഷാൽക്കാരം അനുഭവിക്കാനും ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങൾ വിദ്യാഭ്യാസത്തിൽ വിഭാവനം ചെയ്തത് ?

Aപ്രകൃതി വാദം

Bമാനവികതാ വാദം

Cപ്രായോഗിക വാദം

Dആശയ വാദം

Answer:

B. മാനവികതാ വാദം

Read Explanation:

മാനവികതാ വാദം 
  • മനുഷ്യന്റെ അനന്തമായ ശേഷികളിൽ വിശ്വാസമർപ്പിച്ച് ഓരോരുത്തർക്കും തന്റെ വിവിധങ്ങളായ ശേഷികളും അഭിരുചികളും പരമാവധി വികസിപ്പിക്കുന്നതിനും അങ്ങനെ ആത്മസാക്ഷാൽക്കാരം അനുഭവിക്കാനും ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങളാണ് മാനവികതാവാദം വിദ്യാഭ്യാസത്തിൽ വിഭാവനം ചെയ്തത്.
  •  "കുട്ടികളിൽ ശരിയായ അഹംബോധവും ആത്മാഭിമാനവും ഉയർത്തുകയാണ് വിദ്യാ ഭ്യാസത്തിന്റെ ലക്ഷ്യം" എന്നും വാദിച്ച മാനവികാതാവാദികൾ വ്യക്തിസ്വാതന്ത്ര്യത്തിന്റെ പക്ഷത്ത് അടിയുറച്ചു നിൽക്കുന്നവരാണ്.
  • കർക്കശമായ അച്ചടക്ക നിബന്ധനകൾ കുട്ടികളുടെ ആത്മാഭിമാനത്തെ തകർക്കും എന്നാണ് മാനവികതാവാദികളുടെ പക്ഷം.
  • മനുഷ്യന്റെ കഴിവുകൾ, അഭിരുചികൾ, താൽപ്പര്യങ്ങൾ എന്നിവ പരിഗണിക്കുന്നതും അവന്റെ ശേഷികളുടെ സമ്പൂർണ്ണ വികാസം സാധ്യമാക്കുന്നതുമായ വിഷയങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് മാനവികതാവാദികൾ നിർദ്ദേശിച്ചു. 
  • സാമൂഹ്യവികാസത്തെക്കാൾ വ്യക്തിവികാസത്തിനാണ് മാനവികതാവാദികൾ ഊന്നൽ നൽകിയത്. 
  • സ്വയം തിരിച്ചറിയാനും വളരാനുമുള്ള അനുഭവങ്ങളാണ് ഓരോ പഠിതാവിനും ലഭിക്കേണ്ടതെന്ന് അവർ വിശ്വസിച്ചു.
  • പ്രധാന മാനവികതാ വാദികൾ :- പൗലോഫ്രയർ, അരബിന്ദോഘോഷ്
 

Related Questions:

ആത്മാഭിമാനവും ആത്മ വിശ്വാസവും ഒരു വ്യക്തിയുടെ തനത് ശേഷിയെ വികസിപ്പിക്കുന്നു ,ഇത് എന്തിൻ്റെ സവിശേഷതയാണ്
According to Gestalt psychology, what is the role of motivation in learning?
വിദ്യാലയ നിരാകരണം എന്ന ആശയത്തിന്റെ വക്താവ് ?
മാതാപിതാക്കന്മാരും ഗുരുക്കന്മാരുമാണ് ആദ്യമായി മനഃശിക്ഷണം പാലിക്കേണ്ടത്. എന്നാൽ കുട്ടികളും അതേപടി വളരും എന്ന് അഭിപ്രായപ്പെട്ട വിദ്യാഭ്യാസ വിചക്ഷണൻ ?

ആഗസ്ത് ഫ്രോബലുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. ആത്മസത്തയുടെ ആവിഷ്കരണമാണ് വിദ്യാഭ്യാസം എന്ന് അഭിപ്രായപ്പെട്ടു
  2. മാതാപിതാക്കന്മാരും ഗുരുക്കന്മാരുമാണ് ആദ്യമായി മനഃശിക്ഷണം പാലിക്കേണ്ടത്. എന്നാൽ കുട്ടികളും അതേപടി വളരും എന്ന് അഭിപ്രായപ്പെട്ടു
  3. കുട്ടികളുടെ പൂന്തോട്ടം എന്നർത്ഥം വരുന്ന മോണ്ടിസോറി എന്ന വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഉപജ്ഞാതാവാണ്
  4. ഫ്രോബലിന്റെ അഭിപ്രായത്തിൽ കിന്റർ ഗാർട്ടനിലെ അധ്യാപകനുണ്ടായിരിക്കേണ്ട യോഗ്യതകയാണ് ആർജവം
  5. ജനാധിപത്യവും വിദ്യാഭ്യാസവവും എന്നത് ഫ്രോബലിന്റെ പ്രധാനപ്പെട്ട കൃതിയാണ്