Challenger App

No.1 PSC Learning App

1M+ Downloads
2020 ഏപ്രിലിൽ ഗവേഷകർ "മെഗാലിത്തിക് പാറ തുരങ്ക അറകൾ (Megalithic rock- cut chambers)" കണ്ടെത്തിയ കേരളത്തിലെ സ്ഥലം ?

Aഅവനിക്കുളം

Bപേരളം

Cകടനാട്

Dകാട്ടാക്കട

Answer:

B. പേരളം

Read Explanation:

മഹാശിലായുഗം

  • പ്രാചീന തമിഴകത്ത് മൃതശരീരങ്ങൾ അടക്കം ചെയ്തതിന് മുകളിൽ നാട്ടിയിരുന്ന വിവിധ രൂപത്തിലുള്ള കല്ലുകൾ അറിയപ്പെടുന്നത് - മഹാശിലകൾ

  • പ്രാചീന കാലത്ത് കേരളത്തിൽ നിലനിന്നിരുന്ന ശവസംസ്കാര സമ്പ്രദായങ്ങളുമായി ബന്ധപ്പെട്ട സ്മാരകങ്ങൾ അറിയപ്പെടുന്നത് - കുടക്കല്ലുകൾ, മുനിയറകൾ, നന്നങ്ങാടികൾ

  • പ്രാചീനകാലത്ത് മൃതാവശിഷ്ടങ്ങൾ അടക്കം ചെയ്ത വലിയ മൺഭരണികൾ - നന്നങ്ങാടികൾ (burial urns)

  • നന്നങ്ങാടികൾ അറിയപ്പെട്ടിരുന്ന മറ്റൊരു പേര് - മുതുമക്കത്താഴികൾ

  • യുദ്ധത്തിൽ മരിക്കുന്ന യോദ്ധാവിന്റെ ശവകുടീരത്തിൽ സ്ഥാപിക്കുന്ന കല്ല് വീരക്കല്ല് (നടുക്കല്ല്)

  • കേരളത്തിൽ മഹാശിലായുഗാവശിഷ്ടങ്ങൾ കണ്ടെത്തിയ പ്രധാന സ്ഥലങ്ങൾ - മറയൂർ (ഇടുക്കി), പോർക്കളം (തൃശൂർ), കുപ്പകൊല്ലി (വയനാട് ), മങ്ങാട് (കൊല്ലം), ആനക്കര (പാലക്കാട്)

  • മഹാശിലായുഗസ്മാരകത്തിന്റെ ഭാഗമായ മുനിയറകൾ ധാരാളമായി കണ്ടെത്തിയ ഇടുക്കി ജില്ലയിലെ പ്രദേശം - മറയൂർ

  • മഹാശിലായുഗകാലത്തെ ശവക്കല്ലറകൾ കണ്ടെത്തിയ സ്ഥലങ്ങൾ - ചേരമങ്ങാട് (തൃശ്ശൂർ), കടനാട് (കോട്ടയം), അഴീക്കോട്

  • കുടക്കല്ലു പറമ്പ് എന്ന് പ്രാദേശികമായി അറിയപ്പെടുന്ന മഹാശിലായുഗ പ്രദേശം - ചേരമങ്ങാട്

  • പ്രാചീനകാലത്തെ ദക്ഷിണേന്ത്യൻ പ്രദേശങ്ങൾ അറിയപ്പെടുന്നത് - തമിഴകം

  • 2020 ഏപ്രിലിൽ ഗവേഷകർ Megalithic rock- cut chambers കണ്ടെത്തിയ കേരളത്തിലെ സ്ഥലം - പേരളം (കാസർഗോഡ്)


Related Questions:

എടയ്ക്കൽ ഗുഹയിലെ ശിലാലിഖിതങ്ങൾ എഴുതാൻ ഉപയോഗിച്ചിരുന്ന ലിപി ?
' അഞ്ചുവണ്ണം മണിഗ്രാമം ' എന്നീ പ്രമുഖ മധ്യകാല വ്യാപാര ഗിൽഡുകളെക്കുറിച്ച് ഏത് ശാസനങ്ങളിലാണ് ആദ്യമായി പ്രതിപാദിച്ചിട്ടുള്ളത് ?
റോമൻ നാണയമായ ദിനാറയെക്കുറിച്ച് പരാമർശിക്കുന്ന ഏറ്റവും പുരാതന ലിഖിതം ഏത് ?
സ്ഥാണുരവി ശാസനം , കോട്ടയം ചെപ്പേട് എന്നൊക്കെ അറിയപ്പെടുന്ന ശാസനം ഏതാണ് ?
സംഘകാലത്തെ സ്ത്രീകളുടെ പദവി എന്തായിരുന്നു ?