സ്ഥലമണ്ഡലം, ശിലാമണ്ഡലം, പാറക്കെട്ട് നിറഞ്ഞ മണ്ഡലം എന്നീ പേരുകളിൽ അറിയപ്പെടുന്ന പ്രദേശം ഏത് ?Aഅസ്തനോസ്ഫിയർBലിത്തോസ്ഫിയർCഹോമോസ്ഫിയർDട്രോപോസ്ഫിയർAnswer: B. ലിത്തോസ്ഫിയർRead Explanation:ശിലാമണ്ഡലം ഭൂവൽക്കവും മാന്റിലിന്റെ ഉപരിഭാഗവും ചേർന്നുള്ള ഭൂമിയുടെ ഭാഗത്തെ ശിലാമണ്ഡലം അഥവാ ലിത്തോസ്ഫിയർ (Lithosphere) എന്നു വിളിക്കുന്നു. ശിലാമണ്ഡലം 10 മുതൽ 200 കിലോമീറ്റർവരെ വ്യത്യസ്‌ത കനത്തിൽ നിലകൊള്ളുന്നു. ഖരരൂപത്തിലാണ് ശിലാമണ്ഡലം നിലകൊള്ളുന്നത് ഇത് പ്രാഥമികമായി പാറകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് സ്ഥലമണ്ഡലം എന്നുമറിയപ്പെടുന്നു ശിലാമണ്ഡലത്തിനു താഴെയായി ശിലാപദാർത്ഥങ്ങൾ ഉരുകി അർദ്ധദ്രവാവസ്ഥയിൽ സ്‌ഥിതി ചെയുന്ന ഭാഗത്തെ അസ്തനോസ്ഫിയർ(Asthenosphere) എന്ന് വിളിക്കുന്നു.