Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ ജലപാത - 2 ഏതൊക്കെ സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു?

Aഹാദിയ - അലഹാബാദ്

Bസാദിയ-ധുബ്രി

Cകോട്ടപ്പുറം - കൊല്ലം

Dകാക്കി നട - പുതുച്ചേരി

Answer:

B. സാദിയ-ധുബ്രി

Read Explanation:

ദേശീയ ജലപാതകൾ 

  • ഇന്ത്യൻ ഉൾനാടൻ ജലഗതാഗതത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്ന പ്രധാന ജലപാതകളാണ് ദേശീയ ജലപാതകൾ (National Waterways - NW).

  • ഇവ റോഡുകൾക്കും റെയിൽവേക്കും സമാന്തരമായി ചരക്ക് നീക്കത്തിനും യാത്രകൾക്കും ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദപരവുമായ മാർഗ്ഗം ഒരുക്കുന്നു.

  • 2016-ലെ ദേശീയ ജലപാത നിയമം അനുസരിച്ച്, ഇന്ത്യയിൽ ആകെ 111 ഉൾനാടൻ ജലപാതകൾ ദേശീയ ജലപാതകളായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.

നിലവിൽ പ്രവർത്തനക്ഷമമായതും ഏറ്റവും പ്രാധാന്യമുള്ളതുമായ ആറ് പ്രധാന ദേശീയ ജലപാതകൾ

  1. ദേശീയ ജലപാത 1: ഗംഗാനദിയില്‍ അലഹാബാദ്‌ മുതല്‍ ഹാല്‍ഡിയ വരെ (1620കി.മീ.)

  2. ദേശീയ ജലപാത 2 : ബ്രഹ്മപുത്രനദിയില്‍ സാദിയ മുതല്‍ ധുബ്രി വരെ (891 കി.മീ.)

  3. ദേശീയ ജലപാത 3 : കേരളത്തില്‍ കൊല്ലം മുതല്‍ കോട്ടപുറം വരെയുള്ള പശ്ചിമതീര കനാല്‍ (205 കി.മീ)

  4. ദേശീയ ജലപാത 4 : ഗോദാവരി - കൃഷ്ണ നദികളുമായി ചേര്‍ന്ന്‌ കാക്കിനട മുതല്‍ പുതുച്ചേരി വരെയുള്ള കനാല്‍ (1095 കി.മീ.)

  5. ദേശീയ ജലപാത 5: പൂര്‍വതീര കനാലുമായി ബന്ധിപ്പിച്ചുള്ള ബ്രഹ്മണി - മഹാനദി ഡെൽറ്റ നദീ വ്യവസ്ഥ (623 കി.മീ.)

  6. ദേശീയ ജലപാത 6 : ബരാക്ക് നദിയിൽ ലഖിപൂർ മുതല്‍ ഭംഗ വരെ (121 കി.മീ )


Related Questions:

കേരളത്തിലെ കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള പശ്ചിമതീര കനാൽ ഏത്?
ദേശീയ ജലപാത NW3 കടന്നു പോകുന്ന ഇന്ത്യൻ സംസ്ഥാനം :
കേരളത്തിൽ കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള പശ്ചിമ തീര കനാൽ ഏതു പേരിലറിയപ്പെടുന്നു?

പാമ്പൻ പാലവുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന പ്രസ്‌താവനകളുടെ അടിസ്ഥാനത്തിൽ ശരിയായ തിരഞ്ഞെടുത്തെഴുതുക.

(1) രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് കടൽ പാലമാണ് പാമ്പൻ പാലം.

(ii) 1961ൽ പഴയ പാമ്പൻ പാലത്തിൻ്റെ നിർമ്മാണം പൂർത്തിയായി.

(iii) 2025 ഏപ്രിൽ ആറിന് പുതിയ പാമ്പൻ പാലത്തിൻ്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു.

(iv) പുതിയ പാലത്തിന് സമുദ്രനിരപ്പിൽ നിന്ന് 2.5 മീറ്റർ ഉയരവും 2.08 കിലോമീറ്റർ നീളവും ഉണ്ട്.

താഴെ പറയുന്നതിൽ ഏതൊക്കെയാണ് കേരളത്തിലെ ദേശീയ ജലപാതകൾ ?

  1. NW - 1
  2. NW - 3
  3. NW - 8
  4. NW - 9