App Logo

No.1 PSC Learning App

1M+ Downloads

സൂര്യപ്രകാശത്തെ ഏറ്റവും അധികം പ്രതിഫലിപ്പിക്കുന്ന ഗ്രഹം?

Aഭൂമി

Bശുക്രന്‍

Cവ്യാഴം

Dബുധന്‍

Answer:

B. ശുക്രന്‍

Read Explanation:

ശുക്രൻ (വീനസ്)

  • പ്രഭാത നക്ഷത്രം (Morning Star), സായാഹ്‌ന നക്ഷത്രം (Evening Star) എന്നിങ്ങനെ അറിയപ്പെടുന്ന ഗ്രഹം.
  • ലൂസിഫർ എന്നറിയപ്പെടുന്ന സൗരയൂഥത്തിലെ ഗ്രഹം
  • റോമൻ ജനതയുടെ പ്രണയദേവതയുടെ പേര് - വീനസ്
  • ഏറ്റവും തിളക്കമുള്ള ഗ്രഹം
  • ശുക്രനിലെ തിളക്കത്തിന് കാരണം - ശുക്രമേഘങ്ങൾ മൂലമുള്ള സൂര്യപ്രകാശ പ്രതിഫലനം 
  • ഏറ്റവും ചൂട് കൂടിയ ഗ്രഹം 
  • ഹരിതഗൃഹപ്രഭാവമാണ് ശുക്രനിൽ ചൂട് കൂടാൻ കാരണം.
  • ഭൂമിക്ക് പുറമെ ഹരിതഗൃഹപ്രഭാവമുള്ള ഏകഗ്രഹം ശുക്രനാണ്
  • വലുപ്പത്തിൽ ആറാം സ്ഥാനത്തുള്ള ഗ്രഹം
  • സൾഫ്യൂറിക് ആസിഡ് നിറഞ്ഞ മേഘപാളികളാൽ മൂടപെട്ടതാണ് ശുക്രൻ.
  • അതിനാൽ ആസിഡ് മഴ തുടർച്ചയായി വീനസിൽ പെയ്യുന്നു.
  • അഗ്നിപർവ്വതങ്ങളും, സമതലങ്ങളും ചേർന്നതാണ് ശുക്രന്റെ ഉപരിതലം.
  • വീനസിൽ സ്ഥിതിചെയ്യുന്ന ഏറ്റവം വലിയ കൊടുമുടി - മാക്‌സ്‌വെൽ മോണ്ട്സ്
  • ശുക്രന്റെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന വാതകം - കാർബൺ ഡയോക്‌സൈഡ്
  • ശുക്രനിലെ വിശാലമായ പീഠഭൂമിയാണ് ലക്ഷ്മിപ്ലാനം.

ഭൂമിയും ശുക്രനും :

  • ഭൂമിയോട് ഏറ്റവും അടുത്തുള്ള ഗ്രഹം
  • 'ഭൂമിയുടെ ഇരട്ട' എന്നറിയപ്പെടുന്നു.
  • ഭൂമിക്ക് സമാനമായ വലുപ്പം ഉള്ളതിനാലാണ് ഇങ്ങനെ അറിയപ്പെടുന്നത്.
  • രാത്രിയിൽ ചന്ദ്രൻ കഴിഞ്ഞാൽ ഭൂമിയിൽ നിന്നും കാണുവാൻ സാധിക്കുന്ന ഏറ്റവും തിളക്കമേറിയ ആകാശഗോളം

സൂര്യനും ശുക്രനും

  • 'സൂര്യന്റെ അരുമ' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഗ്രഹം
  • സൂര്യനിൽ നിന്നുള്ള ശുക്രന്റെ അകലം - 0.7 അസ്‌ട്രോണോമിക്കൽ യൂണിറ്റ്
  • സൂര്യപ്രകാശ പ്രതിഫലനം ഏറ്റവും കൂടുതലുള്ള ഗ്രഹം
  • ഭൂമിക്കും സൂര്യനുമിടയിൽ ശുക്രൻ വരുന്ന പ്രതിഭാസം - ശുക്രസംതരണം
  • ശുക്രസംതരണം എന്ന പ്രതിഭാസം ആദ്യമായി പ്രവചിച്ചത് - കെല്ലർ
  • ഏറ്റവും ഒടുവിലത്തെ ശുക്രസംതരണം ദൃശ്യമായത് - 2012 ജൂൺ 6
  • കിഴക്കുനിന്നും പടിഞ്ഞാറോട്ട് കറങ്ങുന്ന ഗ്രഹങ്ങൾ - വീനസ്, യുറാനസ്
  • സൂര്യൻ പടിഞ്ഞാറുദിച്ച് കിഴക്ക് അസ്തമിക്കുന്ന ഗ്രഹം - വീനസ്
  • ശുക്രന്റെ ഭ്രമണകാലം 243 ദിവസമാണ്. (ഏറ്റവും വേഗം കുറഞ്ഞ സ്വയം ഭ്രമണമാണിത്).
  • ഭ്രമണകാലം പരിക്രമണകാലത്തിനേക്കാൾ കൂടുതലുള്ള ഗ്രഹം
  • സൂര്യനെ വലം വെക്കാൻ 244 ദിവസമാണ് വേണ്ടത്. 
  • ഏറ്റവും വൃത്താകാരമായ പ്രദക്ഷിണപഥമുള്ള ഗ്രഹം

ശുക്രനിലെ പര്യവേഷണങ്ങൾ :

  • ശുക്രഗ്രഹത്തെ നിരീക്ഷിക്കുവാൻ വിക്ഷേപിച്ച ആദ്യ പേടകമായ മറീനർ 2 വിക്ഷേപിച്ച രാജ്യം - അമേരിക്ക (1962)
  • ശുക്രനിൽ പര്യവേഷണം നടത്താൻ സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച വാഹന പരമ്പരയാണ് വെനീറ.
  • ശുക്രനെ പഠിക്കുവാനായി യൂറോപ്യൻ സ്പേസ് ഏജൻസി വിക്ഷേപിച്ച പേടകം - വീനസ് എക്‌സ്പ്രസ്സ്
  • ശുക്രനിലെ അന്തരീക്ഷത്തിൽ ഓസോൺ പാളിയുണ്ടെന്ന് നിരീക്ഷിച്ച ബഹിരാകാശ പേടകം - വീനസ് എക്‌സ്പ്രസ്സ്

 


Related Questions:

Two of the planets of our Solar System have no satellites. Which are those planets?

The biggest star in our Galaxy is

ചൊവ്വയിൽ ജീവന്‍റെ ഏതെങ്കിലുമൊരു രൂപം കണ്ടെത്താനുള്ള ശ്രമത്തിന് തിരിച്ചടിയാകുന്ന രാസവസ്തു ഇവയിൽ ഏതാണ്?

ഏത് ഗ്രഹത്തെപ്പറ്റിയാണ് പറയുന്നതെന്ന് തിരിച്ചറിയുക ?

  1. വലിപ്പത്തിൽ മൂന്നാം സ്ഥാനത്ത്  നിൽക്കുന്ന ഗ്രഹം
  2. ' അരുണൻ ' എന്നറിയപ്പെടുന്നു 
  3. ടെലിസ്കോപ്പിന്റെ സഹായത്തോടെ കണ്ടെത്തിയ ആദ്യ ഗ്രഹം 
  4. ഈ ഗ്രഹത്തിന്റെ ഉപഗ്രഹങ്ങൾക്കാണ് ഷേക്സ്പിയറുടെയും അലക്‌സാണ്ടർ പോപ്പിന്റെയും കൃതികളിലെ കഥാപാത്രങ്ങളുടെ പേര് നൽകിയിരിക്കുന്നത് 

താഴെ പറയുന്ന പ്രസ്താവനകൾ നിരീക്ഷിച് ശരിയല്ലാത്തവ തിരഞ്ഞെടുക്കുക.

1.സൂര്യനും ഭൂമിയും തമ്മിൽ ഏറ്റവും അകലം കൂടുതൽ ഉള്ള ദിവസമാണ് ജൂൺ 4 .

2.സൂര്യനും ഭൂമിയും തമ്മിൽ ഏറ്റവും അകലം കുറഞ്ഞ ദിവസമാണ് ജനുവരി 3