App Logo

No.1 PSC Learning App

1M+ Downloads
ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹങ്ങൾ ഏതെല്ലാം ?

Aബുധൻ, ശുക്രൻ

Bഭൂമി, ചൊവ്വ

Cവ്യാഴം, ശനി

Dയുറാനസ് ,നെപ്റ്റ്യൂണ്

Answer:

A. ബുധൻ, ശുക്രൻ

Read Explanation:

ബുധൻ (Mercury)

  • സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം - ബുധൻ 
  • റോമാക്കാരുടെ സന്ദേശവാഹകന്റെ (Roman God of Messenger) പേര് നൽകപ്പെട്ട ഗ്രഹം - മെർക്കുറി (ബുധൻ)
  • റോമാക്കാർ ബുധനെ വിളിക്കുന്ന പേരുകൾ - പ്രഭാതത്തിൽ “അപ്പോളോ” എന്നും പ്രദോഷത്തിൽ “ഹെർമിസ്" എന്നും വിളിക്കുന്നു. 
  • സൂര്യനിൽ നിന്നുമുള്ള ബുധന്റെ അകലം 0.4 അസ്ട്രോണമിക്കൽ യൂണിറ്റ് (AU)
  • ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹങ്ങൾ ബുധൻ, ശുക്രൻ 
  • will -o-the -wisp (മറുത) എന്ന് പറയപ്പെടുന്ന ഗ്രഹം - ബുധൻ   
  • ബുധന്റെ അകക്കാമ്പ് നിർമ്മിക്കപ്പെട്ടിരിക്കുന്ന വസ്തു - ഇരുമ്പ് 

Related Questions:

സമുദ്ര ഭൂവൽക്കത്തിന്റെ ശരാശരി സാന്ദ്രത എത്രയാണ്?
ഫലകസംയോജനം എത്ര തരത്തിൽ സംഭവിക്കാം?

Q. ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക:

  1. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ പൊതുവേ, ഋതുഭേദങ്ങൾ പ്രകടമായി അനുഭവപ്പെടാത്തതിന് കാരണം, വർഷം മുഴുവൻ, ഉയർന്ന തോതിൽ സൂര്യപ്രകാശം ലഭിക്കാത്തതിനാലാണ്.
  2. രാത്രിയും പകലും തമ്മിലുള്ള ദൈർഘ്യ വ്യത്യാസം കൂടുതലായി അനുഭവപ്പെടുന്ന ദിനങ്ങൾ, അറിയപ്പെടുന്നത് ‘ഉത്തര അയനാന്തം’ എന്നാണ്.
  3. ദക്ഷിണ ഗോളത്തിൽ, ഏറ്റവും ഹ്രസ്വമായ രാത്രി അനുഭവപ്പെടുന്നത്, ഡിസംബർ 22നാണ്.
  4. മാർച്ച് മുതൽ സെപ്റ്റംബർ വരെയുള്ള 6 മാസക്കാലം, സൂര്യൻ ഉത്തരാർദ്ധ ഗോളത്തിൽ ആയതിനാൽ, ഈ കാലയളവിൽ ഉത്തരധ്രുവ പ്രദേശങ്ങളിൽ 6 മാസക്കാലം തുടർച്ചയായി പകലായിരിക്കും.

    ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.

    1. കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്നതിനുള്ള പരിശ്രമങ്ങളുടെ ഭാഗമായി ലോകരാഷ്ട്രങ്ങളെ ഒന്നിച്ചു നിർത്താനുള്ള ശ്രമം ആരംഭിച്ചത് ഐക്യരാഷ്ട്ര സംഘടനയാണ്
    2. 1989 ലാണ് ഐക്യരാഷ്ട്ര സംഘടന കാലാവസ്ഥാ വ്യതിയാനങ്ങളെ കുറിച്ചുള്ള അന്താരാഷ്ട്ര രൂപരേഖ അംഗീകരിച്ചത്
    3. 1992 ലെ റിയോ ഡി ജനീറോയിൽവെച്ച് നടന്ന ' ഭൗമ ഉച്ചകോടി' യിൽ ആഗോളതാപനം നിയന്ത്രിക്കുന്നതിനുള്ള ഉടമ്പടി ലോകരാജ്യങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുകയുണ്ടായി
    4. കാലാവസ്ഥാ മാറ്റത്തെ കുറിച്ചുള്ള അന്താരാഷ്ട്ര സമിതി (IPCC) യുടെ റിപ്പോർട്ട് പ്രകാരം 1995 ന് ശേഷം അന്തരീക്ഷ താപനില അതിശയകരമായ രീതിയിലാണ് വർദ്ധിച്ചതെന്നും ഓരോ 10 വർഷത്തിലും ഭൂമിയുടെ താപനില 0.2°C വീതം വർദ്ധിക്കുന്നു എന്നും പറയുന്നു
      താഴെപ്പറയുന്നവയിൽ ഏത് മേഖലയാണ് 'ബിഗ് ഗെയിം കൺട്രി' എന്നറിയപ്പെടുന്നത് ?