Challenger App

No.1 PSC Learning App

1M+ Downloads
രക്തസമ്മർദ്ദം ക്രമീകരിക്കാൻ സഹായിക്കുന്ന പ്ലാസ്മ പ്രോട്ടീൻ ഏതാണ് ?

Aഫൈബ്രിനോജൻ

Bആൽബുമിൻ

Cഗ്ലോബുലിൻ

Dഹീമോഗ്ലോബിൻ

Answer:

B. ആൽബുമിൻ

Read Explanation:

പ്ലാസ്മ‌

  • പദാർത്ഥ സംവഹനം, രോഗപ്രതിരോധം മുതലായ ധർമങ്ങൾ നിർവ്വഹിക്കുന്ന ദ്രാവകയോജകകലയാണ് രക്തം.
  • രക്തത്തിലെ 55% വരുന്ന ഇളം മഞ്ഞനിറമുള്ള ദ്രാവകമാണ് പ്ലാസ്മ‌.
  • 45% വരുന്ന രക്തകോശങ്ങൾ പ്ലാസ്‌മയിലാണ് കാണപ്പെടുന്നത്.
  • ദഹന ഫലമായുണ്ടാകുന്ന ലഘുപോഷകഘടകങ്ങൾ കോശങ്ങളിലെത്തുന്നത് പ്ലാസ‌മയിലൂടെയാണ്.
  • പ്ലാസ്‌മയിൽ 90-92% വരെ ജലവും 8% വരെ പ്രോട്ടീനുകളും കൊഴുപ്പ്, ലവണങ്ങൾ, യൂറിയ പഞ്ചസാര, ഹോർമോണുകൾ തുടങ്ങിയ മറ്റ് ഘടകങ്ങളും കാണപ്പെടുന്നു.

പ്ലാസ്മയിലെ പ്രോട്ടീനുകൾ 

  • രക്തസമ്മർദ്ദം ക്രമീകരിക്കുന്ന ആൽബുമിൻ
  • രോഗപ്രതിരോധത്തെ സഹായിക്കുന്ന ഗ്ലോബുലിൻ
  • രക്തം കട്ടപിടിപ്പിക്കുന്ന ഫൈബ്രിനോജൻ


Related Questions:

ആന്റിബോഡി അടങ്ങിയിട്ടില്ലാത്ത രക്തം?
Which of these is not included in the vascular system?
ആന്റിബോഡി ഇല്ലാത്ത ബ്ലഡ്ഗ്രൂപ്പ് ഏതാണ് ?
In determining phenotype of ABO system ___________
Insufficient blood supply in human body is referred as :