ഫൈബർ ഒപ്റ്റിക്സിൽ പ്രകാശത്തിന്റെ ഏത് സവിശേഷതയാണ് പ്രയോജനപ്പെടുത്തുന്നത് ?
Aപൂർണാന്തര പ്രതിഫലനം
Bപ്രതിഫലനം
Cഅപവർത്തനം
Dപ്രകീർണ്ണനം
Answer:
A. പൂർണാന്തര പ്രതിഫലനം
Read Explanation:
പൂർണ്ണാന്തരിക പ്രതിഫലനം
പ്രകാശിക സാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്ന് കുറഞ്ഞ മാധ്യമത്തിലേക്ക് ക്രിട്ടിക്കൽ കോണിനേക്കാൾ കൂടിയ പതനകോണിൽ പ്രകാശരശ്മി പ്രവേശിക്കുമ്പോൾ ആ രശ്മി അപവർത്തനത്തിന് വിധേയമാകാതെ അതേ മാധ്യമത്തിലേക്ക് പ്രതിപതിക്കുന്ന പ്രതിഭാസം
ഒപ്റ്റിക്കൽ ഫൈബറുകൾ വഴി അതിവേഗം വിവര വിനിമയത്തിന് സഹായിക്കുന്ന പ്രകാശ പ്രതിഭാസം
ഫൈബർ ഒപ്റ്റിക്സിന്റെ പിതാവ് - നരീന്ദർസിംഗ് കപാനി
വജ്രത്തിന്റെ തിളക്കത്തിന് കാരണമായ പ്രകാശ പ്രതിഭാസം - പൂർണ്ണാന്തരിക പ്രതിഫലനം
ശരീരത്തിന്റെ ആന്തരിക ഭാഗങ്ങൾ വീക്ഷിക്കുവാനായി വൈദ്യ ശാസ്ത്രത്തിൽ ഉപയോഗിക്കുന്ന പ്രകാശ പ്രതിഭാസം