App Logo

No.1 PSC Learning App

1M+ Downloads
ആഗോളതാപനത്തിന് കാരണമാകുന്ന വികിരണം ഏതാണ്?

Aഅൾട്രാവയലറ്റ്

Bഇൻഫ്രാറെഡ്

Cറേഡിയോ വികിരണം

Dദൃശ്യപ്രകാശം

Answer:

B. ഇൻഫ്രാറെഡ്

Read Explanation:

ആഗോളതാപനം (Global Warming):

  • സൂര്യൻ എല്ലാ ദിശകളിലേക്കും തുടർച്ചയായി സൗരവികിരണം അയയ്ക്കുന്നു.
  • ഭൂമിയുടെ ഉപരിതലത്തിലും, അന്തരീക്ഷത്തിലും എത്തുന്ന സൂര്യപ്രകാശം ആഗിരണം ചെയ്യപ്പെടുകയോ, പ്രതിഫലിപ്പിക്കുകയോ ചെയ്യുന്നു.
  • അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങൾ (ജല നീരാവി, കാർബൺ ഡൈ ഓക്സൈഡ് എന്നിവ) ഭൂമിയിൽ നിന്ന് പുറപ്പെടുവിക്കുന്ന ലോംഗ് വേവ് ഇൻഫ്രാറെഡ് വികിരണത്തിന്റെ ഭൂരിഭാഗവും ആഗിരണം ചെയ്യുന്നു. 
  • ഇത് താഴ്ന്ന അന്തരീക്ഷത്തെ ചൂടാക്കുന്നു.
  • ചൂടായ അന്തരീക്ഷം ദീർഘതരംഗ വികിരണം പുറപ്പെടുവിക്കുന്നു. 
  • അവയിൽ ചിലത് ഭൂമിയുടെ ഉപരിതലത്തിലേക്ക് വികിരണം ചെയ്യപ്പെടുന്നു.   
  • കാർബൺ ഡൈ ഓക്സൈഡ്, മീഥെയ്ൻ തുടങ്ങിയ ഹരിതഗൃഹ വാതകങ്ങളുടെ സാന്ദ്രത വർദ്ധിക്കുന്നത് കാരണം, പുറന്തള്ളുന്ന വികിരണത്തിന്റെ പുറത്തേക്കുള്ള കടന്നു പോക്ക്, പരിമിതപ്പെടുത്തുന്നു.
  • ഇതിലൂടെ, താഴ്ന്ന അന്തരീക്ഷത്തിന്റെ താപനില വർദ്ധിക്കുന്നു.
  • അതിന്റെ ഫലമായി "ആഗോളതാപനം" അല്ലെങ്കിൽ, 'ആഗോള കാലാവസ്ഥാ വ്യതിയാനം' സംഭവിക്കുന്നു.

Related Questions:

CFC are not recommended to be used in refrigerators because they?
അന്തരീക്ഷത്തിലേക്ക് എത്തുന്ന കാർബൺ മോണോക്സൈഡിന്റെ പ്രധാന ഉറവിടം ?
ഏറ്റവും കൂടിയ അനുപാതത്തിൽ ആഗോള താപനത്തിനു കാരണമാകുന്ന ഹരിതഗൃഹ പ്രഭാവം ഏത് ?
ആഗോള താപനത്തിന് കാരണമായ ഹരിത ഗൃഹ വാതകങ്ങളുടെ ശരിയായ കൂട്ടം :
Which convention adopted for the protection of ozone layer?