App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയില്‍ ഏറ്റവും കൂടൂതല്‍ ചൂട്‌ അനുഭവപ്പെടുന്ന ജയ്സാല്‍മിര്‍ ഏത്‌ ഭൂവിഭാഗത്തില്‍ ഉള്‍പ്പെടുന്നു?

Aഉത്തരപര്‍വ്വത മേഖല

Bഥാര്‍ മരൂഭൂമി

Cഉപദ്വീപിയ പീഠഭൂമി

Dഡക്കാണ്‍ട്രാപ്പ്‌ മേഖല

Answer:

B. ഥാര്‍ മരൂഭൂമി

Read Explanation:

ഥാര്‍  മരുഭൂമി 

  • ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തു സ്ഥിതി  ചെയ്യുന്ന വിശാലമായ വരണ്ട ഭൂമേഖലയാണ്‌ താർ മരുഭൂമി.
  • ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമിയായ താർ  ‘ഗ്രേറ്റ് ഇന്ത്യൻ ഡിസർട്ട്’ (The Great Indian Desert) എന്നും അറിയപ്പെടുന്നു
  • 200,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളതാണ്  ഈ മരുഭൂമി 
  • ലോകത്തിലെ 9-ാമത്തെ വലിയ ചൂടുള്ള ഉപ ഉഷ്ണമേഖലാ മരുഭൂമി (Hot subtropical desert) കൂടിയാണ് താർ
  • ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള ഒരു സ്വാഭാവിക തടസ്സമായി (Natural Barrier) താർ മരുഭൂമി വർത്തിക്കുന്നു.
  • ഇതിന്റെ ഭൂരിഭാഗവും ഇന്ത്യയിലെ സംസ്ഥാനമായ രാജസ്ഥാനിലാണ്‌.
  • ഇതിനു പുറമേ പഞ്ചാബ്, ഹരിയാന  എന്നീ സംസ്ഥാനങ്ങളുടെ തെക്കുഭാഗത്തേക്കും,ഗുജറാത്തിന്റെ വടക്കുഭാ‍ഗത്തേക്കും വ്യാപിച്ചിരിക്കുന്നു
  • പാകിസ്താനിലെ കിഴക്കൻ സിന്ധ് പ്രവിശ്യയിലേക്കും, തെക്കുകിഴക്കൻ പഞ്ചാബ് പ്രവിശ്യയിലേക്കും താർ മരുഭൂമി  വ്യാപിച്ചു കിടക്കുന്നു.
  • രാജസ്ഥാനിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് ജയ്സാൽമീർ 
  • വരണ്ട മരുഭൂമിയായ ജയ്‌സാൽമീർ ഇന്ത്യയില്‍ ഏറ്റവും കൂടൂതല്‍ ചൂട്‌ അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ ഉൾപ്പെടുന്നു 

Related Questions:

ഥാർ മരുഭൂമിയുടെ പ്രവേശനകവാടം?
Which type of vegetation is mostly found in the Thar Desert?
Based on orientation, the Indian desert can be divided into how many parts ?
How many millimeters of rainfall does the Indian desert receive per year?
Which of the following is a prominent feature of the Thar Desert?