Challenger App

No.1 PSC Learning App

1M+ Downloads

തെക്കു-പടിഞ്ഞാറൻ മൺസൂണിന്റെ അറബിക്കടൽ ശാഖയിൽ നിന്ന് മഴ ലഭിക്കുന്ന പ്രദേശം ?

  1. പശ്ചിമഘട്ടത്തിലെ പശ്ചിമതീരം
  2. ഉത്തരേന്ത്യൻ സമതലത്തിലെ സംസ്‌ഥാനങ്ങൾ
  3. വടക്കു കിഴക്കൻ സംസ്‌ഥാനങ്ങൾ

    Aഇവയൊന്നുമല്ല

    B1 മാത്രം

    C1, 2 എന്നിവ

    D2, 3

    Answer:

    B. 1 മാത്രം

    Read Explanation:

    തെക്കു-പടിഞ്ഞാറൻ മൺസൂൺ

    • തെക്കു-പടിഞ്ഞാറൻ മൺസൂൺ കാറ്റുകൾ പ്രധാനമായും കടലിൽ നിന്ന് കരയിലേക്കാണ് വീശുന്നത്.
    • ഈ കാറ്റുകൾ ഇന്ത്യൻ മഹാസമുദ്രം, അറബിക്കടൽ, ബംഗാൾ ഉൾക്കടൽ എന്നിവ കടന്ന് ഇന്ത്യയിലെത്തുന്നു.
    • ഈ കാറ്റുകൾ ഇന്ത്യയിൽ പൊതുവെ മഴയ്ക്ക് കാരണമാകുന്നു.
    • തെക്കുപടിഞ്ഞാറൻ മൺസൂൺകാലത്ത് മഴ വളരെ പെട്ടെന്നുതന്നെ ആരംഭിക്കുന്നു.
    • ആദ്യമഴയോടെതന്നെ താപനില കുറയാൻ തുടങ്ങും. 
    • തവണകളായി പെയ്യുന്ന മൺസൂൺ മഴയിൽ ഉണ്ടാകുന്ന വരണ്ട ഇടവേളകൾ മൺസൂൺ ബ്രേക്സ് എന്നറിയപ്പെടുന്നു 

    അറബിക്കടൽ ശാഖയും , ബംഗാൾ ഉൾക്കടൽ ശാഖയും 

    • തെക്കു-പടിഞ്ഞാറൻ മൺസൂൺ കാറ്റുകൾ അറബിക്കടൽ ശാഖ , ബംഗാൾ ഉൾക്കടൽ ശാഖ എന്നിങ്ങിനെ രണ്ടു ശാഖകളായി വീശുന്നു
    • അറബിക്കടൽ ശാഖയിൽ നിന്നും പശ്ചിമഘട്ടത്തിലെ പശ്ചിമതീരത്ത് വ്യാപകമായി മഴ ലഭിക്കുന്നു.
    • അറബിക്കടൽ ശാഖയുടെ മഴനിഴൽ പ്രദേശത്തായതിനാൽ തമിഴ്‌നാട്ടിൽ ഈ സമയം മഴ ലഭിക്കുന്നില്ല.
    • ബംഗാൾ ഉൾക്കടൽ ശാഖയിൽ നിന്നും ഹിമാലയത്തിന്റെ അടിവാരത്തുള്ള ഉത്തരേന്ത്യൻ സമതലത്തിലെ സംസ്‌ഥാനങ്ങളിലുടനീളവും വടക്കു കിഴക്കൻ സംസ്‌ഥാനങ്ങളിലും മഴ ലഭിക്കുന്നു.
    • കടലിൽ നിന്നും അകലുംതോറും തെക്കു-പടിഞ്ഞാറൻ മൺസൂൺ മഴയുടെ അളവ് കുറയുന്നു

    Related Questions:

    During the hot weather season, the Intertropical Convergence Zone (ITCZ) in July is primarily centered around which latitude?
    ഇന്ത്യയിലെ ഉഷ്ണകാലമേത് ?
    ഇന്ത്യയിൽ ഉഷ്ണകാലം അനുഭവപ്പെടുന്നത് ?

    Choose the correct statement(s) regarding the hot weather season.

    1. The hot weather season in south India is more intense than in the North.

    2. Dust storms are common in the Northern plains during this season

    Which of the following is NOT a major factor affecting the climate of a place?