Challenger App

No.1 PSC Learning App

1M+ Downloads
പഞ്ചാബിലെ കർഷകർ ബ്രിട്ടീഷ് ഭരണത്തിനും ഭൂപ്രഭുക്കന്മാർക്കുമെതിരെ നടത്തിയ കലാപം ?

Aഅഗ്രഹാരം കലാപം

Bസന്യാസി കലാപം

Cകൂക കലാപം

Dപൈക കലാപം

Answer:

C. കൂക കലാപം

Read Explanation:

കൂക കലാപം

Screenshot 2025-04-22 174603.png

  • പഞ്ചാബിലെ കർഷകർ ബ്രിട്ടീഷ് ഭരണത്തിനും ഭൂപ്രഭുക്കന്മാർക്കുമെതിരെ നടത്തിയ കലാപം - കുക കലാപം

  • 1849 ന് ശേഷം ബ്രിട്ടീഷുകാർ കൊണ്ടുവന്ന പുതിയ രാഷ്ട്രീയ ക്രമത്തോടുള്ള പഞ്ചാബിലെ ജനങ്ങളുടെ ആദ്യ പ്രതികരണം - കുക പ്രസ്ഥാനം

  • കുകകൾ എന്നറിയപ്പെടുന്നത് - നാം ധാരികൾ

  • നാം ധാരി വിഭാഗം സ്ഥാപിച്ചത് - ബൈനി സാഹിബിൽ (1857 ഏപ്രിൽ 12)

  • കൂക പ്രസ്ഥാനത്തിന്റെ നേതാവ് - സത്ഗുരു റാം സിംഗ്

  • സത്ഗുരു റാം സിംഗ് ജനിച്ചത് - ലുഥിയാനയ്ക്ക് അടുത്തുള്ള ബൈനി ഗ്രാമത്തിൽ (1816 ഫെബ്രുവരി 3)


Related Questions:

രണ്ടാം മൈസൂർ യുദ്ധം ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.ടിപ്പുസുൽത്താൻ ഒരു ശക്തനും ധീരനുമായ സൈനിക നേതാവായി ഉയർന്നുവരുന്നതിനു വേദിയായി.

2. മൈസൂർ ഭടന്മാർ കിഴക്കുനിന്നുള്ള ബ്രിട്ടീഷ് സൈന്യങ്ങളെ തോൽപ്പിച്ചു, 

3.വടക്കുനിന്നുള്ള മറാത്ത-ഹൈദ്രബാദ് ആക്രമണത്തെ തുരത്തി, തെക്കുള്ള ഭൂഭാഗങ്ങൾ പിടിച്ചടക്കി.

4.മദ്രാസ് സന്ധിയോടെ രണ്ടാം മൈസൂർ യുദ്ധം അവസാനിച്ചു.

കോളനി ഭരണകാലത്തെ വിദേശ വ്യാപാരവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. കോളനി ഭരണകൂടം ഉൽപാദനം, വ്യാപാരം, തീരുവ എന്നീ മേഖലകളിൽ നടപ്പാക്കിയ നയങ്ങൾ ഇന്ത്യയുടെ വിദേശവ്യാപാരത്തിന്റെ ഘടനയേയും, ഘടകങ്ങളേയും അളവിനേയും പ്രതികൂലമായി ബാധിച്ചു.
  2. ഇന്ത്യയുടെ വിദേശ വ്യാപാരത്തിന്റെ പകുതിയിലധികവും ബ്രിട്ടനുമായും ശേഷിക്കുന്ന ഭാഗം ചൈന, സിലോൺ, (ശ്രീലങ്ക), പേർഷ്യ (ഇറാൻ) പോലുള്ള രാജ്യങ്ങളുമായും നടത്താൻ നിർബന്ധിതമായി.
  3. 1869-ൽ സൂയസ് കനാൽ തുറന്നതോടുകൂടി ഇന്ത്യൻ വിദേശ വ്യാപാരത്തിന്മേലുള്ള നിയന്ത്രണം ബ്രിട്ടൻ കൂടുതൽ കർശനമാക്കി.
  4. ഭക്ഷ്യധാന്യങ്ങൾ, വസ്ത്രങ്ങൾ, മണ്ണെണ്ണ തുടങ്ങി പല വിധത്തിലുള്ള അത്യാവശ്യ വസ്തുക്കളുടെ ലഭ്യത ആഭ്യന്തര കമ്പോളത്തിൽ കുറഞ്ഞു.
    ഒറീസയിലെ പാരമ്പര്യ സേനാവിഭാഗമായിരുന്ന പൈക സമൂഹം ബ്രിട്ടീഷുകാർക്കെതിരെ സമരം നടത്തിയ വർഷം ?

    ബ്രിട്ടീഷ് ഭരണകാലത്ത് ആധുനിക വ്യവസായങ്ങളിലെ തൊഴിലാളികളുടെ അവസ്ഥ ശോചനീയമാവാൻ കാരണം :

    1. മണിക്കൂറുകളോളം നീണ്ട ജോലി സമയം
    2. കുറഞ്ഞ കൂലി
    3. അനാരോഗ്യകരമായ താമസ സൗകര്യങ്ങൾ
      ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ വ്യാപകമായി കരിമ്പ് കൃഷി ചെയ്തിരുന്ന പ്രദേശം ?