App Logo

No.1 PSC Learning App

1M+ Downloads
'സരട്ടോഗ യുദ്ധം' ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aറഷ്യൻ വിപ്ലവം

Bഫ്രഞ്ച് വിപ്ലവം

Cഅമേരിക്കൻ വിപ്ലവം

Dചൈനീസ് വിപ്ലവം

Answer:

C. അമേരിക്കൻ വിപ്ലവം

Read Explanation:

സരട്ടോഗ യുദ്ധം:

  • 1777 സെപ്റ്റംബർ 19 നും, ഒക്ടോബർ 7 നുമായി ന്യൂയോർക്കിലാണ് സരട്ടോഗ യുദ്ധം നടന്നത്
  • അമേരിക്കൻ  വിപ്ലവത്തിലെ ഒരു നിർണായക വഴിത്തിരിവായിരുന്നു ഈ യുദ്ധം .
  • ജനറൽ ഹൊറേഷ്യോ ഗേറ്റ്സിൻ്റെ നേതൃത്വത്തിൽ അമേരിക്കൻ സൈന്യം ബ്രിട്ടീഷ് ജനറൽ ജോൺ ബർഗോയിൻ്റെ സൈന്യത്തെ വിജയകരമായി പരാജയപ്പെടുത്തി.
  • അമേരിക്കൻ കോളനികളുടെ സഖ്യകക്ഷിയെന്ന നിലയിൽ ഫ്രാൻസിൻ്റെ സഹായവും ഈ യുദ്ധത്തിൽ അമേരിക്കൻ സേനയ്ക്ക് ലഭിച്ചു.

Related Questions:

അമേരിക്കന്‍ സ്വാതന്ത്ര്യസമരം പില്‍ക്കാല ലോകചരിത്രത്തെ സ്വാധീനിച്ചിട്ടുണ്ട്.ഇതിനെ ആസ്പദമാക്കി ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:

1.പില്‍ക്കാല സമരങ്ങള്‍ക്ക് പ്രചോദനവും ലക്ഷ്യബോധവും നല്‍കി.

2.മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയായി.

3.റിപ്പബ്ലിക്കന്‍ ഭരണഘടന എന്ന ആശയം

4.എഴതുപ്പെട്ട ഭരണഘടന എന്ന ആശയം

വടക്കൻ സംസ്ഥാനങ്ങൾ അറിയപ്പെടുന്നത് ഏത് പേരിൽ
അമേരിക്കയ്ക്ക് സ്വാതന്ത്യമനുവദിച്ചുകൊണ്ട് അമേരിക്കയും ഇംഗ്ലണ്ടും ഒപ്പുവെച്ച സന്ധി ഏതാണ് ?
അമേരിക്കൻ കോളനികളിൽ ബ്രിട്ടീഷ് പാർലമെൻ്റ് ചുമത്തിയ അസഹനീയ നിയമങ്ങളിൽ (Intolerable Acts) പ്രൊട്ടസ്റ്റൻ്റ് കോളനികൾക്ക് ഭീഷണിയായി അനുഭവപ്പെട്ട നിയമം?
സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ ശില്പി' എന്നറിയപ്പെടുന്നത്?