Challenger App

No.1 PSC Learning App

1M+ Downloads

ഡോ. ബി.ആർ. അംബേദ്കർ ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവുമാണ് എന്ന് വിശേഷിപ്പിച്ച അവകാശം ഏതാണ്?

  1. ഭരണഘടനാപരമായ പരിഹാരങ്ങൾക്കുള്ള അവകാശം (Right to Constitutional Remedies).
  2. വിദ്യാഭ്യാസത്തിനുള്ള അവകാശം (Right to Education).
  3. സമത്വത്തിനുള്ള അവകാശം (Right to Equality).

    Aമൂന്ന് മാത്രം

    Bഒന്നും രണ്ടും

    Cഒന്ന് മാത്രം

    Dഎല്ലാം

    Answer:

    C. ഒന്ന് മാത്രം

    Read Explanation:

    • ഭരണഘടനാപരമായ പരിഹാരങ്ങൾക്കുള്ള അവകാശത്തെയാണ് ഡോ. ബി.ആർ. അംബേദ്കർ ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവുമാണ് എന്ന് വിശേഷിപ്പിച്ചത്.

    • മേൽപ്പറഞ്ഞ മൗലികാവകാശങ്ങളിൽ ഏതെങ്കിലും ലംഘിക്കപ്പെടുന്ന പക്ഷം, അവ പുനഃസ്ഥാപിച്ച് കിട്ടുന്നതിന് അനുച്ഛേദം 32 പ്രകാരം സുപ്രീംകോടതിയെയും അനുച്ഛേദം 226 പ്രകാരം ഹൈക്കോടതികളെയും സമീപിക്കാവുന്നതാണ്.

    • സുപ്രീംകോടതിയും ഹൈക്കോടതികളും റിട്ടുകളിലൂടെയാണ് മൗലികാവകാശങ്ങൾ പുനഃസ്ഥാപിക്കുന്നത്.

    • ഈ റിട്ടുകൾ മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ശക്തമായ ഉപാധികളാണ്.


    Related Questions:

    ഇന്ത്യയിൽ ഭരണഘടനാ ദിനമായി ആചരിക്കുന്ന നവംബർ 26-നെക്കുറിച്ച് ശരിയായ പ്രസ്താവന ഏതാണ്?

    1. 1949 നവംബർ 26-ന് ഭരണഘടനാ നിർമ്മാണസഭ ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിന്റെ ഓർമ്മയ്ക്കായാണ് ഈ ദിനം ആചരിക്കുന്നത്.
    2. ഈ ദിനം സ്വാതന്ത്ര്യദിനമായി ആഘോഷിക്കുന്നു.
    3. ഇത് ഇന്ത്യൻ റിപ്പബ്ലിക്കിന്റെ സ്ഥാപക ദിനമാണ്.

      താഴെ പറയുന്ന പ്രസ്താവനകളിൽ മാഗ്നാകാർട്ടയെക്കുചുള്ള ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

      1. മാഗ്നാകാർട്ട ബ്രിട്ടനിൽ അവകാശങ്ങളെ സംബന്ധിച്ച് രൂപപ്പെട്ട ആദ്യകാല രേഖയാണ്.
      2. 1215-ൽ ഇംഗ്ലണ്ടിലെ ജോൺ രാജാവ് ജനങ്ങളുടെ നിർബന്ധപ്രകാരം ഈ രേഖയിൽ ഒപ്പുവെച്ചു.
      3. ബ്രിട്ടീഷ് പാർലമെന്റിന്റെ അധികാരങ്ങൾക്ക് ഇത് പിന്നീട് അടിസ്ഥാനമായി മാറി.

        ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 19 അനുസരിച്ച് സ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങളിൽ ഉൾപ്പെടുന്നവ ഏതെല്ലാം?

        1. അഭിപ്രായപ്രകടനത്തിനും ആവിഷ്കാരത്തിനുമുള്ള സ്വാതന്ത്ര്യം.
        2. സംഘടനകൾ രൂപീകരിക്കാനുള്ള സ്വാതന്ത്ര്യം.
        3. വിദ്യാഭ്യാസത്തിനുള്ള അവകാശം.
        4. ഇന്ത്യയിൽ എവിടെയും സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം.

          ഇന്ത്യൻ ഭരണഘടനയിൽ മൗലികാവകാശങ്ങൾ ഉൾപ്പെടുത്തുന്നതിൽ സ്വാധീനം ചെലുത്തിയ ഘടകങ്ങൾ ഏവ?

          1. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യൻ ജനത അനുഭവിച്ച അവകാശ നിഷേധങ്ങൾ.
          2. സ്വാതന്ത്ര്യസമരം ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ.
          3. ഇന്ത്യൻ നവോത്ഥാന പ്രസ്ഥാനത്തിന്റെ ആശയങ്ങൾ.
          4. വിദേശ രാജ്യങ്ങളിലെ സാമ്പത്തിക നയങ്ങൾ.

            മൗലികാവകാശങ്ങളെക്കുറിച്ച് ശരിയായ പ്രസ്താവന ഏത്?

            1. മൗലികാവകാശങ്ങൾ അന്തർദേശീയ തലത്തിൽ മനുഷ്യാവകാശങ്ങളായി കണക്കാക്കപ്പെടുന്നു.
            2. ഇവ ജനാധിപത്യ സംവിധാനത്തിൽ പൗരരുടെ അന്തസ്സിനും സ്വാതന്ത്ര്യത്തിനും അതിജീവനത്തിനും അനിവാര്യമാണ്.
            3. ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും ഭരണഘടനയിൽ മൗലികാവകാശങ്ങൾ ഒരേപോലെ ഉൾക്കൊള്ളിച്ചിട്ടുണ്ട്.