App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ ഏത് നദിയെക്കുറിച്ചുള്ളതാണ് ?

1.ദേവികുളത്തെ ബെൻമൂർ ടീ എസ്റ്റേറ്റിൽ നിന്ന് ഉദ്ഭവിച്ച് കേരളത്തിലൂടെ ഒഴുകിയശേഷം, തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്ന നദി .

2.'തലയാർ' എന്നും അറിയപ്പെട്ടിരുന്ന നദി.

3.കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന നദികളിൽ ഏറ്റവും ചെറിയ നദി.

4.തൂവാനം വെള്ളച്ചാട്ടം, കുംബകാരി വെള്ളച്ചാട്ടം എന്നിവ സ്ഥിതിചെയ്യുന്ന നദി

Aകബനി

Bപാമ്പാർ

Cഭവാനി

Dചന്ദ്രഗിരിപ്പുഴ

Answer:

B. പാമ്പാർ

Read Explanation:

ദേവികുളത്തെ ബെൻമൂർ ടീ എസ്റ്റേറ്റിൽ (ആനമുടി) നിന്ന് ഉദ്ഭവിച്ച് കേരളത്തിലൂടെ ഒഴുകിയശേഷം, തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്ന നദിയാണ് പാമ്പാർ. തലയാർ എന്നൊരു പേരുകൂടി പാമ്പാറിന് നൽകപ്പെട്ടിരിക്കുന്നു. കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന 3 നദികളിൽ ഏറ്റവും ചെറിയ നദിയാണ് പാമ്പാർ. തൂവാനം വെള്ളച്ചാട്ടം, കുംബകാരി വെള്ളച്ചാട്ടം എന്നിവ പാമ്പാറിലാണ് സ്ഥിതി ചെയ്യുന്നത്


Related Questions:

കേരളത്തിലെ നദികളുടെ ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതാണ് ? 

i) കേരളത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ നദിയാണ് - അയിരൂർ പുഴ 

ii) കടലിൽ പതിക്കുന്ന കേരളത്തിലെ ഏറ്റവും ചെറിയ നദി - രാമപുരം പുഴ 

iii) രാമപുരം പുഴയുടെ നീളം - 23 കിലോമീറ്റർ 

iv) കിഴോക്കോട്ടൊഴുകുന്ന കേരളത്തിലെ ഏറ്റവും വലിയ നദി - പാമ്പാർ 

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.തെർലായി,കൊർലായി, പാമ്പുരുത്തി എന്നീ ദീപുകൾ വളപട്ടണം പുഴയിലാണ് സ്ഥിതി ചെയ്യുന്നത്.

2. ആറളം വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന ചീങ്കണ്ണിപ്പുഴ, ബാവലിപ്പുഴ എന്നിവ വളപട്ടണം പുഴയുടെ പോഷകനദികളാണ്.

3.കേരളത്തിലെ പ്രധാന അണക്കെട്ടുകളിൽ ഒന്നായ പഴശ്ശി അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത് വളപട്ടണം പുഴയ്ക്കു കുറുകെയാണ്.

പെരിയാറിനെ കുറിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.പെരിയാറിൻ്റെ ഉത്ഭവസ്ഥാനം സഹ്യപർവ്വതത്തിലെ ശിവഗിരി മലയാണ്.

2.കേരളത്തിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി പെരിയാർ ആണ്.

The number of rivers in Kerala which flow to the west is?
Which district in Kerala has the most number of rivers ?