Challenger App

No.1 PSC Learning App

1M+ Downloads
' നർമ്മദയുടെ ഇരട്ട ' എന്നറിയപ്പെടുന്ന നദി ഏതാണ് ?

Aതാപ്തി

Bകൃഷ്ണ

Cതുംഗഭദ്ര

Dതാവ

Answer:

A. താപ്തി

Read Explanation:

താപ്തി

  • നർമ്മദയുടെ ഇരട്ട എന്നും, നർമ്മദയുടെ തോഴി എന്നും അറിയപ്പെടുന്ന നദി.
  • 'താപി' എന്നും അറിയപ്പെടുന്നു.
  • പുരാണങ്ങളിലെ സൂര്യദേവൻറെ മകളായ തപതി ദേവിയുടെ പേരിലാണ് ഈ നദി അറിയപ്പെടുന്നത്.
  • ഉപദ്വീപിയ നദികളിൽ നർമ്മദ കഴിഞ്ഞാൽ പടിഞ്ഞാറോട്ട് ഒഴുകുന്ന ഏറ്റവും വലിയ നദി.
  • മധ്യപ്രദേശിലെ മുൾതായ് എന്ന പ്രദേശത്തു നിന്നും ഉത്ഭവിച്ച് അറബി കടലിൽ പതിക്കുന്നു.
  • 724 കിലോമീറ്റർ ആണ് താപ്തി നദിയുടെ ഏകദേശം നീളം.
  • തപ്തി നദിക്ക് 14 പ്രധാന പോഷകനദികളുണ്ട്
  • കാക്രപ്പാറ, ഉകായ്‌ എന്നിങ്ങനെ രണ്ട് ജല വൈദ്യുത പദ്ധതികൾ ഈ നദിയിൽ സ്ഥിതി ചെയ്യുന്നു

താപ്തി നദി ഒഴുകുന്ന സംസ്ഥാനങ്ങൾ :

  • മധ്യപ്രദേശ്
  • ഗുജറാത്ത്
  • മഹാരാഷ്ട്ര

Related Questions:

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി :
Which river is considered the “twin” of the Narmada and also flows in a rift valley westward to the Arabian Sea?
Krishna Raja Sagara Dam, located in Karnataka is built on which of the following river?
Ambala is located on the watershed divide between which two river systems?
ഗോദാവരി നദിയുടെ പ്രധാന പോഷക നദി ഏത്?