Challenger App

No.1 PSC Learning App

1M+ Downloads
"ഭീമ" ഏത് നദിയുടെ പോഷകനദിയാണ് ?

Aകാവേരി

Bഗോദാവരി

Cകൃഷ്ണ

Dമഹാനദി

Answer:

C. കൃഷ്ണ

Read Explanation:

കൃഷ്ണ നദി

  • ഉത്ഭവം - മഹാരാഷ്ട്രയിലെ മഹാബലേശ്വർ കുന്നുകൾ
  • ഏറ്റവും വലിയ രണ്ടാമത്തെ ഉപദ്വീപീയ നദിദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ നദി
  • ഏകദേശം 1400 കിലോമീറ്റർ നീളം.

  • കൃഷ്ണ നദിയിലാണ് പ്രശസ്തമായ നാഗാർജുനസാഗർ ഡാം നിർമിച്ചിരിക്കുന്നത്.
  • മല്ലികാർജ്ജുന ക്ഷേത്രം സ്ഥിതിചെയ്യുന്ന നദീതീരം

  • ശ്രീശൈലം പദ്ധതി കൃഷ്ണ നദിയിലാണ്‌ 
  • അൽമാട്ടി ഡാം കൃഷ്ണ നദിയിലാണ്‌
  • അൽമാട്ടി ഡാം ലാൽ ബഹാദൂർ ശാസ്ത്രി അണക്കെട്ട് എന്നും അറിയപ്പെടുന്നു
  • തെലുങ്കുഗംഗ എന്നറിയപ്പെടുന്നത് - കൃഷ്ണ
  • കൃഷ്ണ നദിയില്‍ നിന്ന്‌ ചെന്നൈ നഗരത്തിലേക്ക്‌ കുടിവെള്ളം എത്തിക്കാനുള്ള പദ്ധതിയാണ്‌ തെലുങ്കുഗംഗ പദ്ധതി

താഴെ നൽകിയിട്ടുള്ള സംസ്ഥാനങ്ങളുടെ പ്രധാന ജലസ്രോതസ്സാണ് കൃഷ്ണാ നദി:

  • മഹാരാഷ്ട്ര
  • കർണാടക
  • തെലങ്കാന
  • ആന്ധ്രാപ്രദേശ്

പ്രധാന പോഷകനദികൾ :

ദൂതഗംഗ: 

  • മഹാരാഷ്ട്രയിലെ സിന്ധുദുർഗിൽ നിന്ന് ഉത്ഭവിക്കുന്ന ദൂതഗംഗ കർണാടകയിലെ കോലാപ്പൂർ, ബെൽഗാം ജില്ലകളിലൂടെ ഒഴുകി കൃഷ്ണയിൽ എത്തുന്നു
     

പഞ്ചഗംഗ:

  •  കസാരി, കുംബി, തുൾസി, ഭോഗവതി എന്നീ നദികളുടെ സംഗമമാണ് മഹാരാഷ്ട്രയിലെ പഞ്ചഗംഗ നദി. മഹാരാഷ്ട്രയിൽവച്ച് ഇത് കൃഷ്ണയുമായി ചേരുന്നു.

കൊയ്‌ന നദി: 

  • മഹാരാഷ്ട്രയുടെ "ജീവനാഡി" എന്നറിയപ്പെടുന്ന നദിയാണ് കൊയ്‌ന.
  • മഹാരാഷ്ട്രയിലെ സതാര ജില്ലയിൽ ഉദ്ഭവിക്കുന്ന ഈ നദി തെക്കോട്ടൊഴുകി കർണാടകത്തിലെത്തുന്നു.
  • മഹാരാഷ്ട്ര-കർണാടക അതിർത്തിയ്ക്കടുത്തുവച്ചാണ് ഇത് കൃഷ്ണയിൽ ചേരുന്നത്.
  • ഇന്ത്യയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ 'കൊയ്‌ന ജലവൈദ്യുത പദ്ധതി' ഈ നദിയിലാണ്.

ഭീമ: 

  • മഹാരാഷ്ട്രയിലെ പൂണെയ്ക്കടുത്തുള്ള ഭീമശങ്കറിൽ നിന്നാണ് 861 കിലോമീറ്റർ നീളമുള്ള ഭീമ നദിയുടെ ഉദ്ഭവം.
  • വടക്കുകിഴക്കേ ദിശയിൽ ഒഴുകുന്ന ഭീമ കർണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകിയ ശേഷം കൃഷ്ണ നദിയുമായി കൂടിച്ചേരുന്നു

മുസി: 

  • ഇതിന്റെ കരയിലാണ് ഹൈദരാബാദ് നഗരം സ്ഥിതിചെയ്യുന്നത്.
  • ആന്ധ്രയിൽവച്ച് മുസി കൃഷ്ണയിൽ ചേരുന്നു.
  • ഹിമയത് സാഗർ, ഒസ്മാൻ സാഗർ എന്നീ കൃതിമ തടാകങ്ങൾ ഈ നദിയിലെ വെള്ളം കൊണ്ടാണ് നിർമിച്ചിരിക്കുന്നത്.

മാലപ്രഭ, തുംഗഭദ്ര: 

  • കൃഷ്ണ നദിയുടെ വലതുഭാഗത്തുള്ള പ്രധാന പോഷകനദികളാണ് മാലപ്രഭ, തുംഗഭദ്ര എന്നിവ.
  • കർണാടകയിലെ ബെൽഗാം ജില്ലയിൽനിന്നാണ് മാലപ്രഭ ഉദ്ഭവിക്കുന്നത്.
  • അവിടെനിന്ന് കിഴക്കോട്ട് ഒഴുകി ബാഗാൽകോട്ട് ജില്ലയിൽവച്ച് ഇത് കൃഷ്ണയുമായി കൂടിച്ചേരുന്നു.
  • തുംഗ, ഭദ്ര എന്നീ രണ്ടു നദികളായിട്ടാണ് തുംഗഭദ്രയുടെ തുടക്കം.
  • ഇവ രണ്ടും ഒരുമിച്ച് കിഴക്കോട്ടൊഴുകി ആന്ധ്രാപ്രദേശിൽവച്ച് കൃഷ്ണയുമായി ചേരുന്നു.

 


Related Questions:

Which is the origin of Krishna River?
ഏതു നദിയുടെ തീരത്താണ് അമരാവതി നഗരം സ്ഥിതിചെയ്യുന്നത് ?
According to the Indus water treaty,India was allocated with which of the following rivers?
The bends formed in the river when river water erodes its banks on the outside of the channel are known as?
2023 ഒക്ടോബറിൽ സിക്കിമിൽ പ്രളയം ഉണ്ടായ നദി ഏത് ?