App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിന്റെ കിഴക്കോട്ടു ഒഴുകുന്ന നദിയായ ഭവാനി ഏത് നദിയുടെ പോഷക നദിയാണ് ?

Aകാവേരി

Bപെരിയാർ

Cചാലിയാർ

Dചന്ദ്രഗിരിപ്പുഴ

Answer:

A. കാവേരി

Read Explanation:

കേരളത്തിൽ കിഴക്കോട്ടു ഒഴുകുന്ന നദികൾ: കബനി, ഭവാനി, പാമ്പാർ. കബനി, ഭവാനി, പാമ്പാർ എന്നിവ കാവേരി നദിയുടെ പോഷക നദികളാണ് ഭവാനി ഭവാനി നദിയുടെ ഉത്ഭവസ്ഥാനം: നീലഗിരി കുന്നുകൾ ഭവാനി നദിയുടെ ആകെ നീളം : 217 കിലോമീറ്റർ കേരളത്തിൽ ഭവാനി നദിയുടെ നീളം: 37.5 കിലോമീറ്റർ ഭവാനി ഒഴുകുന്ന ജില്ല : പാലക്കാട് ഭവാനി നദി തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്ന സ്ഥലം: കൽക്കണ്ടിയൂർ മുക്കാലി തടയണ സ്ഥിതിചെയ്യുന്ന നദി : ഭവാനി. ഭവാനി നദി പതിക്കുന്നത് കാവേരി നദിയിൽ പെരിയാർ കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി (244 കിലോമീറ്റർ) ഉത്ഭവസ്ഥാനം : സഹ്യപർവ്വതത്തിലെ ശിവഗിരി മല കേരളത്തിലെ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി കേരളത്തിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി ചൂർണി എന്ന് അർത്ഥശാസ്ത്രത്തിൽ പരാമർശിച്ചിരിക്കുന്ന നദി ഏറ്റവും കൂടുതൽ പോഷകനദികൾ ഉള്ള കേരളത്തിലെ നദി പെരിയാറിന്റെ പോഷക നദികൾ : മുല്ലയാർ, മുതിരപ്പുഴ, പെരിഞ്ഞാoകുട്ടി, പെരുതുറയാര്, കട്ടപ്പനയാറ്, ചെറുതോണിയാർ, ഇടമലയാർ. പെരിയാറിന്റെ പതന സ്ഥലം : വേമ്പനാട്ട് കായൽ ശങ്കരാചാര്യ പൂർണ്ണ എന്ന് പരാമർശിച്ച നദി ആലുവയിലെ അദ്വൈത ആശ്രമo സ്ഥിതി ചെയ്യുന്ന നദി തീരം. പെരിയാറിൽ 1924 കൊല്ലവർഷം 1099 ഉണ്ടായ വെള്ളപ്പൊക്കം അറിയപ്പെടുന്നത് : 99 ലെ വെള്ളപ്പൊക്കം പെരിയാറിൽ 1341ൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ തുടർന്ന് നശിച്ചുപോയ തുറമുഖം : കൊടുങ്ങല്ലൂർ ചാലിയാർ കേരളത്തിലെ നാലാമത്തെ നീളം കൂടിയ നദി (169 കിലോമീറ്റർ) ചാലിയാരുടെ ഉത്ഭവം: ഇളമ്പലേരിക്കുന്ന് (വയനാട് ) കല്ലായിപ്പുഴ, ബേപ്പൂർ പുഴ, ചൂലികാനദി എന്നീ പേരുകളിൽ അറിയപ്പെടുന്ന നദി പ്രധാന പോഷകനദികൾ : ഇരുവഞ്ഞിപ്പുഴ, ചെറുപുഴ, കരിoപുഴ, പുന്നപ്പുഴ ചാലിപ്പുഴ ചാലിയാർ ഒഴുകുന്ന ജില്ലകൾ : വയനാട് ,മലപ്പുറം, കോഴിക്കോട് ചാലിയാർ അറബിക്കടലുമായി ചേരുന്നത്: ബേപ്പൂരിൽ വച്ച് കേരളത്തിൽ സ്വർണ നിക്ഷേപം കണ്ടെത്തിയിട്ടുള്ള നദീതീരം വായു ജലമലിനീകരണത്തിനെതിരെ നടന്ന ആദ്യ സംഘടിത പ്രക്ഷോഭം ചാലിയാർ പ്രക്ഷോഭം ചാലിയാർ സംരക്ഷണ സമിതിയുടെ സ്ഥാപക നേതാവ് : K.A റഹ്മാൻ ചാലിയാർ മലിനീകരണത്തിന് കാരണമായ ഫാക്ടറി : ഗ്വാളിയോർ റയോൺസ് ,മാവൂർ കുഞ്ഞാലി മരക്കാർ ട്രോഫി വള്ളംകളി നടക്കുന്ന നദി ചന്ദ്രഗിരിപ്പുഴ മൗര്യ സാമ്രാജ്യ സ്ഥാപകനായ ചന്ദ്രഗുപ്ത മൗര്യന്റെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ നദി പെരുമ്പുഴ,പയസ്വിനി എന്നിങ്ങനെ അറിയപ്പെടുന്ന നദി മലയാളക്കരക്കും തുളുനാടിനും ഇടയിൽ പരമ്പരാഗത അതിരായി കണക്കാക്കിയിരുന്ന പുഴ. കാസർഗോഡ് പട്ടണത്തെ U ആകൃതിയിൽ ചുറ്റിയൊഴുകുന്ന പുഴ.


Related Questions:

Aranmula boat race, one of the oldest boat races in Kerala, is held at :
ഭവാനി പുഴയിൽ എത്തിച്ചേരുന്ന കൊടുങ്ങരപ്പള്ളം പുഴ ഒഴുകുന്ന പ്രദേശം :
താഴെ തന്നിരിക്കുന്നവയിൽ കർണാടകത്തിലേക്ക് ഒഴുകുന്ന നദി ഏതാണ്?
1974ലെ കേരള സർക്കാരിന്റെ വിജ്ഞാപന പ്രകാരം എത്ര കിലോമീറ്ററിൽ കൂടുതൽ നീളമുള്ള ജലപ്രവാഹങ്ങളെയാണ് നദികളായി കണക്കാക്കുന്നത് ?
ചെങ്കുളം പദ്ധതി സ്ഥിതി ചെയ്യുന്ന പെരിയാറിന്റെ പോഷക നദി?