App Logo

No.1 PSC Learning App

1M+ Downloads
ഒരു മണ്ണുമാന്തി യന്ത്രത്തിന്റെ പ്രവർത്തനത്തിൽ പ്രധാനമായും ഉപയോഗപ്പെടുത്തിയിട്ടുള്ള ശാസ്ത്ര തത്വം ഏത്?

Aബോയിൽ നിയമം

Bപാസ്കൽ നിയമം

Cബർണോളി നിയമം

Dചാൾസ് നിയമം

Answer:

B. പാസ്കൽ നിയമം

Read Explanation:

പാസ്കൽസ് നിയമം: 

          ഒരു സംവൃത വ്യൂഹത്തിൽ (Closed system) അടങ്ങിയിരിക്കുന്ന ദ്രാവകത്തിൽ, ഏതെങ്കിലും ഒരു ഭാഗത്ത് പ്രയോഗിക്കുന്ന മർദ്ദം, ദ്രാവകത്തിന്റെ എല്ലാ ഭാഗത്തും, ഒരേപോലെ അനുഭവപ്പെടുന്നു. ഇതാണ് പാസ്കൽസ് നിയമം.

ഉദാഹരണം:

ഹൈഡ്രോളിക് ബ്രേക്ക്, വാഹനങ്ങളിലെ ബ്രേക്ക്, മണ്ണു മാന്തി

ബോയിൽ നിയമം:

             ഊഷ്മാവ് സ്ഥിരമായി ഇരിക്കുന്ന ഒരു വാതകത്തിന്റെ വ്യാപ്തവും മർദ്ദവും വിപരീത അനുപാതത്തിൽ ആയിരിക്കും. ഇതാണ് ബോയിൽ നിയമം. 

ബർണോളി നിയമം:

           സ്ഥിരതയോടെ ഒഴുകുന്ന ഒരു ദ്രാവകത്തിന്റെ പ്രവേഗം കൂടുമ്പോൾ, മർദ്ദം കുറവായിരിക്കും. ഇതാണ് ബർണോളി നിയമം.

ഉദാഹരണം:

വിമാനത്തെ ഉയർത്തുന്ന മർദ്ദം

ചാൽസ് നിയമം:

          സ്ഥിര മർദ്ദത്തിൽ സ്ഥിതി ചെയ്യുന്ന, നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തവും, കെൽവിൻ സ്കെയിലിലെ ഊഷ്മാവും, നേർ അനുപാതത്തിൽ ആയിരിക്കും. ഇതാണ് ചാൽസ് നിയമം.


Related Questions:

Which of the these physical quantities is a vector quantity?
ഒരു വസ്തു ദ്രവത്തിൽ ഭാഗികമായോ പൂർണമായോ മുങ്ങിയിരിക്കുമ്പോൾ ആ ദ്രവം വസ്തുവിൽ മുകളിലേക്ക് പ്രയോഗിക്കുന്ന ബലം :

ജഡത്വത്തെപ്പറ്റിയുള്ള തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക.

  1. ഒരു വസ്തുവിന് നിശ്ചലാവസ്ഥയില്‍ നില്‍ക്കാനുള്ള ഗുണവിശേഷമാണ് ജഡത്വം.

  2. ഒരു വസ്തുവിന് ചലനാവസ്ഥയില്‍ നില്‍ക്കാനുള്ള ഗുണവിശേഷമാണ് ജഡത്വം.

  3. ഒരു വസ്തുവിന് ഒരേ ദിശയില്‍ ചലിക്കാന്‍ കഴിയുന്ന ഗുണവിശേഷമാണ് ജഡത്വം.

  4. ജഡത്വം കിലോഗ്രാമില്‍ ആണ് അളക്കുന്നത്.

12 കിലോഗ്രാം പിണ്ഡമുള്ള ഒരു വസ്തു ഒരു സെക്കൻഡിൽ രണ്ട് മീറ്റർ വേഗത്തിൽ സഞ്ചരിക്കുന്നു. ആ വസ്തുവിന്റെ മൊമെന്റം എത്ര?
പ്രതലബലത്തിന്റെ SI യൂണിറ്റ് പ്രസ്താവിക്കുക?