Challenger App

No.1 PSC Learning App

1M+ Downloads
നാട്ടുരാജ്യങ്ങളെ ഇൻഡ്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിനായി രൂപീകരിക്കപ്പെട്ട സ്റ്റേറ്റ് ഡിപ്പാർട്മെന്റ് സെക്രട്ടറി?

Aസർദാർ പട്ടേൽ

Bഫസൽ അലി

Cവി.കെ. കൃഷ്ണമേനോൻ

Dവി.പി. മേനോൻ

Answer:

D. വി.പി. മേനോൻ

Read Explanation:

  1. ഇന്ത്യാ വിഭജനക്കാലത്ത് ഇന്ത്യയുടെ രാഷ്ട്രീയ ഏകീകരണത്തിൽ മുഖ്യപങ്ക് വഹിച്ച ആളാണ് വാപ്പാല പങ്കുണ്ണി മേനോൻ എന്ന വി.പി. മേനോൻ (1893-1965).
  2. വിഭിന്ന ഭരണവ്യവസ്ഥകളാൽ വൈചിത്ര്യപൂർണ്ണമായിരുന്നു സ്വാതന്ത്ര്യപൂർവ ഇന്ത്യ. മതത്തിലും പാരമ്പര്യാവകാശത്തിലും യുദ്ധത്തിന്റെ ബലതന്ത്രത്തിലും സംസ്കാരത്തനിമകളിലും ചിലപ്പോൾ ഭാഗ്യത്തിലും അധിഷ്ഠിതങ്ങളായി നിലനിന്ന വിഭിന്ന നാട്ടുരാജ്യങ്ങളെ സൈനിക നടപടികൾ കൂടാതെ ഇൻഡ്യൻ യൂണിയനിൽ ലയിപ്പിച്ചെടുക്കാൻ സർദാർ വല്ലഭായ് പട്ടേലിനെ പ്രാപ്തനാക്കിയത് വി.പി. മേനോന്റെ ഉപദേശവും സഹായവുമാണ്.

Related Questions:

''ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഭൂനികുതിനയങ്ങള്‍ ഇന്ത്യയിലെ കാര്‍ഷികരംഗത്ത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കി".ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ അവ എന്തെല്ലാമായിരുന്നു എന്ന് താഴെ തന്നിരിക്കുന്നവയിൽ നിന്ന് കണ്ടെത്തുക:

1.കർഷകർ ഭൂമി കൊള്ളപ്പലിശക്കാര്‍ക്ക് പണയപ്പെടുത്തി

2.കടവും ഉയര്‍ന്ന പലിശയും അടയ്ക്കാന്‍ കഴിയാതെവന്ന കർഷകരുടെ ഭൂമി കൊള്ളപ്പലിശക്കാര്‍ കൈയ്ക്കലാക്കി

3.ഭക്ഷ്യദൗര്‍ലഭ്യം - ക്ഷാമം - പട്ടിണി മരണങ്ങള്‍

4.കര്‍ഷകപ്രക്ഷോഭങ്ങള്‍

Arrange the following events in their correct chronological order: 

1. August Offer

2. Cripps India Mission 

3. Bombay Mutiny 

4. Quit India Movement

ആൾ ഇൻഡ്യാ കോൺഗ്രസ്സ് കമ്മറ്റി ചരിത്ര പ്രസിദ്ധമായ ക്വിറ്റ് ഇന്ത്യാ പ്രമേയം പാസ്സാക്കിയ തീയ്യതി :
കീഴരിയൂർ ബോംബ് കേസ് നടന്ന വർഷം ?
2000 ൽ രൂപീകൃതമായ ഇന്ത്യയിലെ ഇരുപത്തിയെട്ടാമത്തെ സംസ്ഥാനം ഏത് ?