App Logo

No.1 PSC Learning App

1M+ Downloads
കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിക്കുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏതാണ്

Aസെക്ഷൻ 15

Bസെക്ഷൻ 16

Cസെക്ഷൻ10

Dസെക്ഷൻ 5

Answer:

B. സെക്ഷൻ 16

Read Explanation:

ഒരു കുറ്റകൃത്യം ചെയ്യുന്നതിന് പ്രേരിപ്പിക്കുന്ന വ്യക്തി എന്നത്

  • ഒരു കുറ്റകൃത്യം ചെയ്യുന്നതിന് ഒരാളെ പ്രേരിപ്പിക്കുന്നയാൾ.
  • ഒരു കുറ്റകൃത്യം ചെയ്യുന്നതിന് ഒന്നോ അതിലധികമോ ആളുകളുടെ കൂടെ ഗൂഢാലോചനയിൽ ഏർപ്പെടുകയും ആ ഗൂഢാലോചനയെ തുടർന്ന് ആ കുറ്റ കൃത്യം ചെയ്യുന്നതിനായി ഏതെങ്കിലും കൃത്യം ചെയ്യുന്നതോ നിയമവിരുദ്ധമായ കൃത്യവിലോപം ചെയ്യുന്നതോ ആയ ആൾ.
  • ഒരു കുറ്റകൃത്യം ചെയ്യുന്നതിനായി, ഏതെങ്കിലും പ്രവൃത്തിയിലൂടെയോ, നിയമവിരുദ്ധമായ കൃത്യവിലോപത്തി ലൂടെയോ മനഃപൂർവ്വം സഹായിക്കു ന്നതോ ആയ ആൾ.
  •  ഏതൊരാൾ, തനിക്ക് വെളിപ്പെടുത്തുവാൻ ബാദ്ധ്യതയുള്ള ഒരു കാര്യം, മനഃപൂർവ്വം തെറ്റിദ്ധരിപ്പിക്കുകയോ വസ്‌തുത മനഃ പൂർവ്വം മറച്ച് വയ്ക്കുകയോ ചെയ്താൽ, അയാൾ ഒരു കുറ്റകൃത്യം ചെയ്യാൻ ഉത്സാ ഹിച്ചു എന്നു പറയാം.
  • ഏതൊരാൾ, ഒരു കുറ്റകൃത്യം ചെയ്യുന്നതിന് മുമ്പോ ചെയ്യുന്ന സമയത്തോ അത് എളുപ്പ മാക്കുന്നതിലേയ്ക്കായി എന്തെങ്കിലും ചെയ്താൽ ആ കൃത്യം ചെയ്യുന്നതിന് അയാൾ സഹായകമായി പ്രവർത്തിച്ചു എന്നു പറയാം.
  • മറ്റൊരാളുടെ പ്രേരണ കൊണ്ടാണ് ഒരു വ്യക്തി POCSO നിയമപ്രകാരമുള്ള ഒരു കുറ്റകൃത്യം ചെയ്‌തതെങ്കിൽ ആ പ്രേരണ നൽകിയ വ്യക്തിക്ക് കുറ്റകൃത്യത്തി നുള്ള അതേ ശിക്ഷ നൽകാവുന്നതാണ്.

Related Questions:

18 വയസ്സിന് താഴെ പ്രായമുള്ളവർക്ക് പുകയില ഉത്പന്നങ്ങൾ വിറ്റാൽ ലഭിക്കുന്ന ശിക്ഷ എന്ത് ?
ട്രാൻസ്ജെൻഡർ വ്യക്തികൾക്കെതിരായുള്ള കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നത്?
ഇന്ത്യയിൽ ചരക്കു-സേവന നികുതി പ്രാബല്യത്തിൽ വന്ന തീയതി ഏത്?
സമൻസ് ചെയ്യപ്പെട്ട ആളെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തെപ്പറ്റി പരാമർശിക്കുന്ന സെക്ഷൻ ഏതാണ് ?
കെ.ഐ.വി നിയമപ്രകരം നല്കുന്ന സർവേ സർട്ടിഫിക്കറ്റിന്റെ കലാവധി എത്ര വർഷമാണ് ?