App Logo

No.1 PSC Learning App

1M+ Downloads
അറസ്‌റ്റിലായ വ്യക്തിയെ പരിശോധിക്കുന്നതിനെക്കുറിച്ച് പറയുന്ന സെക്ഷൻ ഏത് ?

Aസെക്ഷൻ 50

Bസെക്ഷൻ 49

Cസെക്ഷൻ 52

Dസെക്ഷൻ 51

Answer:

B. സെക്ഷൻ 49

Read Explanation:

BNSS-Section - 49

  • search of arrested person [അറസ്‌റിലായ വ്യക്തിയെ പരിശോധിക്കൽ]

  • 49 (1) - എപ്പോഴെങ്കിലും

  •          I. ഒരാൾ ഒരു പോലിസ് ഉദ്യോഗസ്ഥനാൽ ജാമ്യം ലഭിക്കാൻ വ്യവസ്ഥ ചെയ്യാത്ത വാറന്റിൻ കീഴിലോ, അല്ലെങ്കിൽ ജാമ്യം ലഭിക്കാൻ വ്യവസ്ഥ ചെയ്യുന്ന വാറൻ്റിൻ കീഴിലോ അറസറ്റ് ചെയ്യപ്പെടുകയും എന്നാൽ അറസറ്റ് ചെയ്ത വ്യക്തിക്ക് ജാമ്യം നൽകാൻ കഴിയാതിരിക്കുകയും ചെയ്യുകയോ ചെയ്യുന്നത്.

  •          II.  ഒരാൾ വാറന്റ് കൂടാതെ അറസ്‌റ്റ് ചെയ്യപ്പെടുകയോ വാറന്റിന് കീഴിലുള്ള ഒരു സ്വകാര്യ വ്യക്തികൾ അറസ്റ്റ് ചെയ്യപ്പെടുകയോ ചെയ്യുകയും, ജാമ്യം നൽകാൻ കഴിയാതിരിക്കുകയും ചെയ്യുന്നത്;

  • അറസ്‌റ്റ് ഉദ്യോഗസ്ഥനോ അല്ലെങ്കിൽ, അറസ്‌റ്റ് ചെയ്യുന്നത് സ്വകാര്യ വ്യക്തിയാകുമ്പോൾ , അയാൾ ഉദ്യോഗസ്ഥനെ ആണോ അറസ്റ്റ് ചെയ്ത വ്യക്തിയെ ഏൽപ്പിക്കുന്നത് ,അയാൾ അറസ്റ്റ് ചെയ്ത വ്യക്തിയെ ദേഹപരിശോധന നടത്തേണ്ടതും അയാൾക്ക് അത്യാവശ്യത്തിന് വേണ്ട വസ്ത്രം ഒഴികെ മറ്റെല്ലാം സുരക്ഷിതമായി കസ്റ്റഡിയിൽ വെക്കേണ്ടതുമാണ്.പോലിസ് ഉദ്യോഗസ്ഥൻ പ്രതിയിൽ നിന്ന് പിടിച്ചെടുത്തിട്ടുള്ളതും കൈവശത്തിലെടുത്തതുമായ സാധനങ്ങളുടെ ഒരു രസീത് പ്രതിക്ക് നൽകേണ്ടന്നുമാണ്.

  • 49(2) - ഒരു സ്ത്രീയെ പരിശോധിക്കേണ്ടത് ആവശ്യമായി വരുമ്പോൾ, പരിശോധന നടത്തേണ്ടത് സഭ്യത ശരിക്കും ആദരിച്ചുകൊണ്ട് മറ്റൊരു സ്ത്രീ ആയിരിക്കേണ്ടതാകുന്നു.


Related Questions:

അറസ്‌റ്റ് ചെയ്യപ്പെട്ടയാളുടെ - ആരോഗ്യവും സുരക്ഷയും സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
ഗ്രാമത്തിന്റെ കാര്യങ്ങൾ സംബന്ധിച്ച് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥന്മാരുടെ ചില റിപ്പോർട്ട് തയ്യാറാക്കുന്ന ചുമതലകളെ പറ്റി വിവരിക്കുന്ന BNSS 2023ലെ വകുപ്പ്
മജിസ്ട്രേറ്റിന് തൻ്റെ സാന്നിധ്യത്തിൽ പരിശോധന നടത്താൻ നിർദ്ദേശിക്കാവുന്നതാണ് എന്ന് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
BNSS പ്രകാരം അറസ്റ്റ് നടത്തുമ്പോൾ പോലീസ് ഉദ്യോഗസ്ഥൻ ഒരു അറസ്റ്റു മെമ്മോറാണ്ടം തയ്യാറാക്കേണ്ടതാണ് എന്ന് പരാമർശിക്കുന്ന വകുപ് ഏതാണ് ?
ചോദ്യം ചെയ്യൽ സമയത്ത് താൻ തിരഞ്ഞെടുക്കുന്ന ഒരു വക്കീലിനെ കാണാനുള്ള അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയുടെ അവകാശത്തെ പറ്റി പ്രതിബാധിക്കുന്ന BNSS-ലെ വകുപ് ഏതാണ്?