Challenger App

No.1 PSC Learning App

1M+ Downloads
വാറൻറിൻ്റെ സാരാംശം അറിയിക്കുന്നതിനെക്കുറിച്ച് പറയുന്ന സെക്ഷൻ ഏത് ?

Aസെക്ഷൻ 77

Bസെക്ഷൻ 79

Cസെക്ഷൻ 81

Dഇവയൊന്നുമല്ല

Answer:

A. സെക്ഷൻ 77

Read Explanation:

BNSS- Section-77 - notification of substance of warrant [വാറൻറിൻ്റെ സാരാംശം അറിയിക്കുന്നത്]

  • അറസ്‌റ്റ് വാറന്റ് നടപ്പാക്കുന്ന പോലീസ് ഉദ്യോഗസ്ഥനോ, മറ്റൊരാളോ, അറസ്റ്റ് ചെയ്യപ്പെടാനുള്ള ആളെ , അതിന്റെ സാരാംശം അറിയിക്കേണ്ടതും, ആവശ്യപ്പെടുന്നുവെങ്കിൽ, വാറന്റ് അയാളെ കാണിക്കേണ്ടതുമാകുന്നു


Related Questions:

Which of the following is NOT an ‘objectionable article’ under Section 94 of the Code of Criminal Procedure?

താഴെ പറയുന്നവയിൽ BNSS സെക്ഷൻ 191 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. ഏതെങ്കിലും കോടതിയിലേക്കു പോകുന്ന വഴിക്ക്, യാതൊരു പരാതിക്കാരനോടോ, സാക്ഷിയോടോ ഒരു പോലീസ് ഉദ്യോഗസ്ഥനെ അനുഗമിക്കാൻ ആവശ്യപ്പെടുകയോ അയാളെ അനാവശ്യമായ തടഞ്ഞുവയ്ക്കലിനോ അസൗകര്യത്തിനോ വിധേയനാക്കുകയോ, താൻ ഹാജരാകുന്നതിന് തൻ്റെ സ്വന്തം ബോണ്ട് അല്ലാത്ത ഏതെങ്കിലും ജാമ്യം കൊടുക്കാൻ അയാളോട് ആവശ്യപ്പെടുകയോ ചെയ്യാൻ പാടുള്ളതല്ല:
  2. എന്നാൽ 190-ാം വകുപ്പിൽ നിദേശിച്ചതുപോലെ ഹാജരാകാനോ ബോണ്ട് ഒപ്പിട്ടു പൂർത്തീകരിക്കാനോ ഏതെങ്കിലും പരാതിക്കാരനോ സാക്ഷിയോ വിസമ്മതിക്കുന്നുവെങ്കിൽ, പോലീസ് സ്റ്റേഷന്റെ ചാർജുള്ള പോലീസ് ഉദ്യോഗസ്ഥന് അയാളെ കസ്റ്റഡിയിൽ മജിസ്ട്രേറ്റിന്റെ അടുക്കൽ അയയ്ക്കാവുന്നതും, മജിസ്ട്രേറ്റിന്, അയാൾ അങ്ങനെയുള്ള ബോണ്ട് ഒപ്പിട്ടു പൂർത്തീകരിക്കുന്നതുവരെയോ കേസിന്റെ വാദം പൂർത്തിയാക്കുന്നതു വരെയോ അയാളെ കസ്റ്റഡിയിൽ തടഞ്ഞുവയ്ക്കാവുന്നതുമാണ്.
    മജിസ്ട്രേറ്റിനാലുള്ള അറസ്റ്റിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?

    സെക്ഷൻ 72 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. 72 (1) - ഈ സൻഹിതയുടെ കീഴിൽ ഒരു കോടതി പുറപ്പെടുവിച്ച എല്ലാ അറസ്റ്റ് വാറന്റും രേഖാമൂലമുള്ളതായിരിക്കുകയും, അത്തരം കോടതിയുടെ പ്രിസൈഡിംഗ് ഓഫീസർ ഒപ്പിടുകയും കോടതിയുടെ മുദ്ര വഹിക്കുന്നതും ആയിരിക്കേണ്ടതാണ്.
    2. 72(2) - അത്തരത്തിലുള്ള ഓരോ വാറന്റും അത് പുറപ്പെടുവിച്ച കോടതി അത് റദ്ദാക്കുന്നത് വരെയോ, അല്ലെങ്കിൽ അത് നടപ്പിലാക്കുന്നത് വരെയോ പ്രാബല്യത്തിലിരിക്കുന്നതാണ്.

      സെക്ഷൻ 80 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

      1. 80(1) - ഒരു വാറന്റ് പുറപ്പെടുവിക്കുന്ന കോടതിയുടെ പ്രാദേശിക അധികാരപരിധിയ്ക്ക് പുറത്ത് നടപ്പിലാക്കേണ്ടി വരുമ്പോൾ, അത്തരം കോടതിക്ക്, വാറൻ്റ് അതിൻ്റെ അധികാരപരിധിയിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന് നിർദ്ദേശിക്കുന്നതിനു പകരം, അത് തപാൽ വഴിയോ മറ്റുവിധത്തിലോ, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെയോ, ജില്ലാ പോലീസ് സൂപ്രണ്ടിന്റെയോ, പോലീസ് കമ്മീഷണറുടെയോ അധികാരപരിധിക്കുള്ളിൽ അത് നടപ്പിലാക്കണം, ജില്ലാ സൂപ്രണ്ട് അല്ലെങ്കിൽ കമീഷണർ, അദ്ദേഹത്തിൻ്റെ പേരിൽ അത് അംഗീകരിക്കുകയും പ്രായോഗികമാണെങ്കിൽ, ഇതിനു മുൻപ് വ്യവസ്ഥ ചെയ്തിട്ടുള്ള രീതിയിൽ അത് നടപ്പാക്കേണ്ടതും ആകുന്നു
      2. 80(2) - ഉപവകുപ്പ് (1) പ്രകാരം, വാറൻ്റ് പുറപ്പെടുവിക്കുന്ന കോടതി, വാറന്റിനൊപ്പം അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിക്കെതിരെയുള്ള വിവരങ്ങളുടെ സാരാംശം, 83-ാം വകുപ്പിൽ കീഴിൽ പ്രവർത്തിക്കുന്ന കോടതിയ്ക്ക് അയാൾക്ക് ജാമ്യം അനുവദിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുവാൻ കഴിയുന്നതിന് മതിയാകുന്ന രേഖകൾ സഹിതം അയച്ചുകൊടു ക്കേണ്ടതാകുന്നു.