Challenger App

No.1 PSC Learning App

1M+ Downloads
അശ്രദ്ധമൂലം മരണം സംഭവിക്കുന്നതിനെപ്പറ്റി പറയുന്ന BNS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 106

Bസെക്ഷൻ 107

Cസെക്ഷൻ 108

Dസെക്ഷൻ 109

Answer:

A. സെക്ഷൻ 106

Read Explanation:

സെക്ഷൻ 106 - അശ്രദ്ധമൂലം മരണം സംഭവിക്കുന്നത് (Causing death by Negligence)

  • കുറ്റകരമായ നരഹത്യക്ക് തുല്യമല്ലാത്ത അശ്രദ്ധമായ ഒരു പ്രവൃത്തി, ഒരു വ്യക്തിയുടെ മരണത്തിനിടയാക്കിയാൽ, 5 വർഷം വരെ ആകാവുന്ന തടവോ, പിഴയോ.

  • ഒരു രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണർ മെഡിക്കൽ നടപടിക്രമങ്ങൾ ചെയ്യുമ്പോൾ, അശ്രദ്ധയിലൂടെ മരണം സംഭവിച്ചാൽ - 2 വർഷം തടവോ, പിഴയോ ലഭിക്കാം

  • അശ്രദ്ധമായ വാഹനമോടിക്കൽ മറ്റൊരു വ്യക്തിയുടെ മരണത്തിന് കാരണമാവുകയും, ഒരു ഉദ്യോഗസ്ഥനെ അറിയിക്കാതെ രക്ഷപ്പെടുകയും ചെയ്യുന്ന വ്യക്തിക്ക് - 10 വർഷം വരെ നീണ്ടു നിൽക്കാവുന്ന തടവ് ശിക്ഷയും, പിഴയും ലഭിക്കുന്നതാണ്.


Related Questions:

മരണം ഉദ്ദേശിച്ച വ്യക്തി അല്ലാതെ, മറ്റൊരു വ്യക്തിയുടെ മരണത്തിന് കാരണമാകുന്ന നരഹത്യയെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?

താഴെ പറയുന്നവയിൽ BNS സെക്ഷൻ 308(6) പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. അപഹരണം നടത്തുന്നതിനു വേണ്ടി ഏതെങ്കിലും ഒരു വ്യക്തിയെ, ആ വ്യക്തി വധശിക്ഷയോ, ജീവപര്യന്തം തടവ് ശിക്ഷയോ, പത്തു വർഷത്തോളം ആകുന്ന തടവ് ശിക്ഷയോ ലഭിക്കുന്ന കുറ്റകൃത്യം ചെയ്തെന്ന്, കുറ്റാരോപണം നടത്തുമെന്ന് ഭീഷണിപ്പെടുത്തുന്നത്.
  2. ശിക്ഷ - 10 വർഷത്തോളം ആകാവുന്ന തടവ് ശിക്ഷയും പിഴയും.
    സ്വമേധയാ കഠിനമായ ദേഹോപദ്രവം ഏൽപ്പിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

    താഴെ പറയുന്നവയിൽ BNS സെക്ഷൻ 113(3) പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. ഒരു ഭീകര പ്രവർത്തനത്തിന് സൗകര്യമൊരുക്കുകയോ, പ്രേരിപ്പിക്കുകയോ ചെയ്യുന്ന ഏതൊരാൾക്കും 15 വർഷത്തിൽ കുറയാത്ത തടവും ജീവപര്യന്തം വരെ നീളാവുന്നതുമായ തടവും പിഴയും ലഭിക്കും
    2. ഒരു ഭീകര പ്രവർത്തനത്തിന് സൗകര്യമൊരുക്കുകയോ, പ്രേരിപ്പിക്കുകയോ ചെയ്യുന്ന ഏതൊരാൾക്കും 5 വർഷത്തിൽ കുറയാത്ത തടവും ജീവപര്യന്തം വരെ നീളാവുന്നതുമായ തടവും പിഴയും ലഭിക്കും
    3. ഒരു ഭീകര പ്രവർത്തനത്തിന് സൗകര്യമൊരുക്കുകയോ, പ്രേരിപ്പിക്കുകയോ ചെയ്യുന്ന ഏതൊരാൾക്കും 10 വർഷത്തിൽ കുറയാത്ത തടവും ജീവപര്യന്തം വരെ നീളാവുന്നതുമായ തടവും പിഴയും ലഭിക്കും
      ഭാരതീയ ന്യായ സംഹിതയിലെ അധ്യായങ്ങളുടെ എണ്ണം എത്ര ?