Aസെക്ഷൻ 97
Bസെക്ഷൻ 96
Cസെക്ഷൻ 98
Dസെക്ഷൻ 99
Answer:
B. സെക്ഷൻ 96
Read Explanation:
സെക്ഷൻ - 96(1) - എവിടെയാണോ -
(a) വകുപ്പ് 94 പ്രകാരമുള്ള സമൻസോ ഉത്തരവോ അല്ലെങ്കിൽ വകുപ്പ് 95(1) പ്രകാരമുള്ള അഭ്യർത്ഥനയോ ആരെ അഭിസംബോധന ചെയ്‌തിരിക്കാവുന്ന ഒരു വ്യക്തിയ്ക്ക് രേഖ ഹാജരാക്കുകയില്ലെന്നോ ഹാജരാക്കാതിരിക്കാൻ നിശ്ചയിച്ചിരിക്കുന്നുവെന്നോ വിശ്വസിക്കാൻ കാരണമുണ്ടെങ്കിലോ, അല്ലെങ്കിൽ
(b) കോടതിക്ക് അങ്ങനെയുള്ള രേഖയോ, സാധനമോ, ഏതെങ്കിലും ആളുടെ കൈവശമുള്ളതായി അറിയില്ലായെങ്കിൽ, അല്ലെങ്കിൽ
(c) ഈ സൽഹിതയുടെ കിഴിലുള്ള ഏതെങ്കിലും അന്വേഷണത്തിൻ്റെയോ വിചാരണയുടെയോ മറ്റ് നടപടികളുടെയോ ആവശ്യങ്ങൾ ഒരു പൊതു പരിശോധനയിലൂടെയോ നിർവ്വഹിക്കപ്പെടുമെന്ന് കോടതി പരിഗണിക്കുന്നത്,
അവിടെ കോടതിയ്ക്ക് ഒരു സെർച്ച് വാറന്റ് (പരിശോധന വാറൻ്റ്] പുറപ്പെടുവിക്കാവുന്നതും, അത്തരം വാറൻ്റ് നിർദ്ദേശിച്ചിട്ടുള്ള വ്യക്തിയ്ക്ക് അതനുസരിച്ചു അതിലടങ്ങിയ വ്യവസ്ഥകൾക്കും അനുസൃതമായി തിരയുകയോ പരിശോധിക്കുകയോ ചെയ്യാവുന്നതാണ്.
96 (2) - കോടതിയ്ക്ക്, ഉചിതമെന്ന് തോന്നുകയാണെങ്കിൽ, പരിശോധന വ്യാപിപ്പിക്കാൻ പാടുള്ള പ്രത്യേക സ്ഥലമോ, ഭാഗമോ വാറന്റിൽ നിർദ്ദേശിക്കുന്ന പ്രകാരം വാറൻ്റ് ചുമതലപ്പെടുത്തിയിട്ടുള്ള . ആൾ, അങ്ങനെ നിർദ്ദേശിച്ചിട്ടുള്ള സ്ഥലത്തോ ഭാഗത്തോ മാത്രം പരിശോധന നടത്തേണ്ടതാകുന്നു.
96 (3) - ഈ വകുപ്പിൽ അടങ്ങിയിരിക്കുന്ന ഒന്നും ,പോസ്റ്റൽ അതോറിറ്റിയുടെ കസ്‌റ്റഡിയിലുള്ള ഒരു രേഖയോ പാഴ്സലോ മറ്റും തിരയാൻ വാറൻ്റ് നൽകാൻ ജില്ലാ മജിസ്ട്രേറ്റോ, ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റോ അല്ലാതെ മറ്റേതെങ്കിലും മജിസ്ട്രേറ്റിന് അധികാരം നൽകുന്നതല്ല.