Aസെക്ഷൻ 55
Bസെക്ഷൻ 45
Cസെക്ഷൻ 53
Dസെക്ഷൻ 52
Answer:
C. സെക്ഷൻ 53
Read Explanation:
BNSS-section - 53
examination of arrested person by medical officer
[അറസ്‌റ്റ് ചെയ്തയാളെ മെഡിക്കൽ ഓഫീസർ പരിശോധിക്കുന്നത്.]
53 (1) - ഏതെങ്കിലും വ്യക്തി അറസ്റ്റിലായാൽ, അയാളെ കേന്ദ്ര സർക്കാരിൻ്റെയോ സംസ്ഥാന സർക്കാരിന്റെയോ കീഴിലുള്ള medical officer പരിശോധിക്കേണ്ടതാണ് . കൂടാതെ , മെഡിക്കൽ ഓഫീസർ ലഭ്യമല്ല എങ്കിൽ അറസ്റ്റ് നടന്ന ഉടനെ ഒരു രജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണർ അയാളെ പരിശോധിക്കേണ്ടതാണ്.
എന്നാൽ, മെഡിക്കൽ ഓഫീസർക്കോ, രജിസ്‌റ്റർ ചെയ്‌തിട്ടുള്ള ചികിത്സകനോ അയാളെ ഒരിക്കൽ കൂടി പരിശോധിക്കണം എന്ന് അഭിപ്രായമുണ്ടെങ്കിൽ ,അയാൾക്ക് അത് ചെയ്യാം
കൂടാതെ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തി ഒരു സ്ത്രീയാണെങ്കിൽ ഒരു വനിതാ മെഡിക്കൽ ഓഫീസറോ, വനിതാ മെഡിക്കൽ ഓഫീസർ ലഭ്യമല്ല എങ്കിൽ ഒരു വനിതാ ചികിത്സകയോ മാത്രമേ ദേഹപരിശോധന നടത്താൻ പാടുള്ളൂ.
53(2) - അറസ്റ്റിലായ വ്യക്തിയെ പരിശോധിക്കുന്ന മെഡിക്കൽ ഓഫീസർ അല്ലെങ്കിൽ, ഒരു രജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണർ പരിശോധനയുടെ കൃത്യമായ രേഖ തയ്യാറാക്കുകയും, അതിൽ അറസ്റ്റിലായ വ്യക്തിയുടെ ഏതെങ്കിലും മുറിവുകളോ ആക്രമണത്തിൻ്റെ അടയാളങ്ങളോ ഉണ്ടെങ്കിൽ ഏകദേശ സമയം ഉൾപ്പെടെ രേഖപ്പെടുത്തേണ്ടതാണ്.