Challenger App

No.1 PSC Learning App

1M+ Downloads
മജിസ്ട്രേറ്റിനാലുള്ള അറസ്റ്റിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 40

Bസെക്ഷൻ 41

Cസെക്ഷൻ 42

Dസെക്ഷൻ 43

Answer:

B. സെക്ഷൻ 41

Read Explanation:

BNSS - Section - 41:മജിസ്ട്രേറ്റിനാലുള്ള അറസ്റ്റ്.

  • 41(1) - എക്സിക്യൂട്ടീവോ ജുഡീഷ്യലോ ആയ ഒരു മജിസ്റ്റിന്റെ സാന്നിധ്യത്തിലോ തന്റെ അധികാരപരിധിക്കുള്ളിലോ വെച്ച് ഒരു കുറ്റം ചെയ്യപ്പെടുമ്പോൾ, കുറ്റക്കാരനെ അദ്ദേഹത്തിന് സ്വയം അറസ്റ്റ് ചെയ്യുകയോ , അറസ്റ്റ് ചെയ്യാൻ മറ്റൊരാൾക്ക് അധികാരം നൽകുകയോ ചെയ്യാം.

  • 41 (2) - ഏതെങ്കിലുമോരു മജിസ്ട്രേറ്റിന് , തന്റെ സാന്നിധ്യത്തിലോ അധികാരപരിധിക്കുള്ളിലോ ആരെയാണോ അറസ്റ്റ് ചെയ്യേണ്ടത് ആ വ്യക്തിയെ എപ്പോൾ വേണമെങ്കിലും അറസ്റ്റ് ചെയ്യുകയോ, അറസ്റ്റ് ചെയ്യാൻ ഉത്തരവിടുകയോ, വാറന്റ് പുറപ്പെടുവിക്കുകയോ ചെയ്യേണ്ടതാണ്. 


Related Questions:

താഴെപ്പറയുന്നവയിൽ സെക്ഷൻ 75 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലം ?

  1. 75(1) - ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റോ തൻ്റെ പ്രാദേശിക അധികാരപരിധിയിലുള്ള ഏതെങ്കിലും വ്യക്തിക്ക് രക്ഷപ്പെട്ട ഏതെങ്കിലും കുറ്റവാളിയെയോ, പ്രഖ്യാപിത കുറ്റവാളിയെയും , ജാമ്യമില്ലാ വ്യക്തിയെയോ അറസ്റ്റ് ചെയ്യുന്നതിനായി, വാറൻ്റ് അധികാരപ്പെടുത്തിക്കൊടുക്കാവുന്നതാണ്.
  2. 75(2) - അത്തരം വാറൻ്റ് പുറപ്പെടുവിച്ച വ്യക്തിയെ അറസ്റ്റ് ചെയ്യുമ്പോൾ,അയാളെ വാറൻ്റോടുകൂടി ഏറ്റവും അടുത്തുള്ള പോലീസ് ഉദ്യോഗസ്ഥന് കൈമാറേണ്ടതും, ആ പോലീസ് ഉദ്യോഗസ്ഥൻ, അയാളെ 73-ാം വകുപ്പിൻ കീഴിൽ ജാമ്യം വാങ്ങാത്തപക്ഷം, ആ സാഹചര്യത്തിൽ അധികാരപരിധിയുള്ള ഒരു മജിസ്ട്രേറ്റിൻ്റെ മുമ്പാകെ എത്തിക്കേണ്ടതുമാകുന്നു.
  3. 75(3) - അത്തരം വ്യക്തി വാറന്റിന്റെ രസീത് രേഖാമൂലം അംഗീകരിക്കുകയും, ആരുടെ അറസ്‌റ്റിനായാണോ പുറപ്പെടുവിച്ചത് , ആ വ്യക്തി തന്റെ ചുമതലയുള്ള ഏതെങ്കിലും ഭൂമിയിലോ മറ്റ് വസ്തു‌വിലോ ആണെങ്കിലോ പ്രവേശിക്കുന്നുവെങ്കിലോ, നടപ്പാക്കേണ്ടതാകുന്നു.

    സെക്ഷൻ 78 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. അറസ്റ്റ് വാറന്റ് നടപ്പിലാക്കുന്ന പോലീസ് ഉദദ്യാഗസ്ഥനോ മറ്റൊരാളോ, (ജാമ്യം സംബന്ധിച്ച 73-ാം വകുപ്പിലെ വ്യവസകൾക്ക് വിധേയമായി അനാവശ്യമായ കാലതാമസം കൂടാതെ, അറസ്റ്റ് ചെയ്യപ്പെട്ട ആളെ ,ഏതു കോടതിയുടെ മുമ്പാകെയാണോ ഹാജരാക്കുവാൻ നിയമം അയാളുടെ ആവശ്യപ്പെടുന്നത്, ആ കോടതി മുമ്പാകെ ഹാജരാക്കേണ്ടതാകുന്നു
    2. എന്നാൽ, അത്തരം കാലതാമസം, ഒരു കാരണവശാലും, അറസ്‌റ്റ്‌ ചെയ്‌ത സ്ഥലത്തു നിന്നും മജിസ്ട്രേറ്റ് കോടതിയിലേക്കുള്ള യാത്രയ്ക്ക് ആവശ്യമായ സമയം ഒഴികെ 48 മണിക്കൂറിൽ കവിയാൻ പാടില്ല

      താഴെപറയുന്നവയിൽ BNSS ലെ സെക്ഷൻ 170 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

      1. ഏതെങ്കിലും Cognizable കുറ്റം ചെയ്യാനുള്ള പദ്ധതിയെക്കുറിച്ച അറിയുന്ന പോലീസ് ഉദ്യോഗസ്ഥൻ , മറ്റു വിധത്തിൽ ആ കുറ്റം തടയാൻ കഴിയില്ലായെന്ന് തോന്നുകയാണെങ്കിൽ, ഒരു മജിസ്ട്രേറ്റിന്റെ ഉത്തരവു കൂടാതെയും വാറന്റു കൂടാതെയും അത്തരത്തിലുള്ള വ്യക്തിയെ അറസ്റ്റ് ചെയ്യാവുന്നതാണ്
      2. (1)-ാം ഉപവകുപ്പിൻ കീഴിൽ അറസ്റ്റ് ചെയ്യപ്പെടുന്ന ഏതൊരാളെയും തുടർന്ന് തടങ്കലിൽ വയ്ക്കുന്നത് ഈ സൻഹിതയിലെ മറ്റു വ്യവസ്ഥകൾക്കോ തൽസമയം പ്രാബല്യത്തിലിരിക്കുന്നതോ ആയ നിയമത്തിന് കീഴിൽ ആവശ്യമായിരിക്കുകയോ, അധികാരപ്പെടുത്തിയതായിരിക്കുകയോ ചെയ്യാത്ത പക്ഷം , അയാളെ അറസ്റ്റ് ചെയ്ത സമയം മുതൽ 24 മണിക്കൂറിൽ കൂടുതൽ സമയം തടങ്കലിൽ സൂക്ഷിക്കാൻ പാടുള്ളതല്ല
        1973 - ലെ ക്രിമിനൽ നടപടി ചട്ടത്തിന് ( Code of Criminal Procedure (CrPC) ) പകരം നിലവിൽ വന്ന നിയമം ഏത് ?
        പോലീസിന് നൽകുന്ന സ്റ്റേറ്റ്മെന്റുകളും അവയുടെ ഉപയോഗവും വിശദീകരിക്കുന്ന BNSS സെക്ഷൻ ഏത് ?