Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഭാരതീയ ന്യായ സംഹിതയിൽ (BNS) "സംഘടിത കുറ്റകൃത്യം" എന്നതിനെ പ്രതിപാദിക്കുന്ന വകുപ്പ്?

Aവകുപ്പ് 90

Bവകുപ്പ് 98

Cവകുപ്പ് 102

Dവകുപ്പ് 111

Answer:

D. വകുപ്പ് 111

Read Explanation:

  • ഒരു സംഘടിത കുറ്റകൃത്യ സിൻഡിക്കേറ്റിലെ (organised crime syndicate) അംഗമെന്ന നിലയിലോ അല്ലെങ്കിൽ അത്തരം ഒരു സിൻഡിക്കേറ്റിന് വേണ്ടിയോ, ഏതെങ്കിലും ഒരു വ്യക്തിയോ അല്ലെങ്കിൽ ഒത്തൊരുമിച്ച് പ്രവർത്തിക്കുന്ന ഒരു കൂട്ടം വ്യക്തികളോ ഒറ്റയ്ക്കോ കൂട്ടായോ നേരിട്ടോ അല്ലാതെയോ ഉള്ള സാമ്പത്തിക ലാഭമുൾപ്പെടെയുള്ള ഭൗതിക നേട്ടങ്ങൾ കൈക്കലാക്കുന്നതിനായി; അക്രമം, അക്രമ ഭീഷണി, ഭയപ്പെടുത്തൽ, നിർബന്ധിക്കൽ അല്ലെങ്കിൽ മറ്റ് നിയമവിരുദ്ധ മാർഗ്ഗങ്ങൾ ഉപയോഗിച്ച് നടത്തുന്ന തട്ടിക്കൊണ്ടുപോകൽ, കൊള്ള, വാഹന മോഷണം, പിടിച്ചുപറി, ഭൂമി കയ്യേറ്റം, ക്വട്ടേഷൻ കൊലപാതകം (contract killing), സാമ്പത്തിക കുറ്റകൃത്യങ്ങൾ, സൈബർ കുറ്റകൃത്യങ്ങൾ, മനുഷ്യക്കടത്ത്, മയക്കുമരുന്ന്-ആയുധങ്ങൾ അല്ലെങ്കിൽ നിയമവിരുദ്ധ സാധന സാമഗ്രികളോ സേവനങ്ങളോ കടത്തൽ, വേശ്യാവൃത്തിക്കോ മോചനദ്രവ്യത്തിനോ വേണ്ടിയുള്ള മനുഷ്യക്കടത്ത് എന്നിവയുൾപ്പെടെയുള്ള തുടർച്ചയായ ഏതൊരു നിയമവിരുദ്ധ പ്രവർത്തനവും 'സംഘടിത കുറ്റകൃത്യം' ആയി കണക്കാക്കപ്പെടുന്നതാണ്."



Related Questions:

ഒരു കുറ്റിക്കാടിന് പിന്നിലാണ് Z ഉള്ളതെന്ന് A -ക്ക് അറിയാം, എന്നാൽ B -ക്ക് അത് അറിയില്ല. Z മരണപ്പെടണം എന്ന ഉദ്ദേശത്താൽ B-യെക്കൊണ്ട് A ആ കുറ്റിക്കാട്ടിലേക്ക് വെടിവെപ്പിക്കുകയും ഇതുമൂലം Z മരണപ്പെടുകയും ചെയ്യുന്നു.

താഴെ പറയുന്നവയിൽ ശരിയായത് ഏത്?

ആരെങ്കിലും ആംഗ്യമോ തയ്യാറെടുപ്പോ മുഖേന ഒരു വ്യക്തിക്ക് തനിക്കെതിരെ ക്രിമിനൽ ബലപ്രയോഗം നടത്താൻ പോകുന്നുവെന്ന് മനസ്സിലാക്കുവാനോ അത്തരത്തിൽ ഭയം ഉളവാക്കുകയോ ചെയ്താൽ അയാൾ ...... എന്ന കുറ്റകൃത്യം ചെയ്തതായി കണക്കാക്കാവുന്നതാണ്.

താഴെ കൊടുത്തിരിക്കുന്നവ ഏത് നിയമങ്ങളുടെ വകുപ്പുകളിൽ പെട്ടതാണ് ?

  1. പങ്കാളിയുടെ വീട്ടിൽ നിന്നും ഇറക്കിവിടൽ ഭീഷണി നേരിടുന്ന ഇന്ത്യയിലെ സ്ത്രീകൾക്ക് ആദ്യമായി ലഭിക്കുന്ന പരിരക്ഷയാണ് നിയമം പ്രദാനം ചെയ്യുന്നത്.

  2. ഗാർഹിക പീഡനത്തിനിരയായവരുടെ ജോലി സ്ഥലത്ത് പ്രവേശിച്ചോ, വിദ്യാലയത്തിൽ ചെന്നോ ഇത്തരത്തിൽ പീഡനങ്ങൾ ആവർത്തിക്കുന്നതിനെയും വിലക്കാം.

  3. ഗാർഹികാതിക്രമങ്ങൾക്കിരയാകുന്നവരെ സഹായിക്കുകയോ അഭയം നൽകുകയോ ചെയ്യുന്ന ബന്ധുക്കളെയോ, മറ്റുള്ളവരെയോ പീഡിപ്പിക്കുന്നതിൽ നിന്നും എതിർകക്ഷികളെ കോടതിക്ക് വിലക്കാം.

  4. പരാതിക്കാരിക്ക് നിയമപരമായി അവകാശം ഉണ്ടെങ്കിലും ഇല്ലെങ്കിലും എതിർ കക്ഷിക്കൊപ്പം പങ്കു പാർത്ത വീട്ടിൽ നിന്നും ഒഴിപ്പിക്കുകയോ താമസിപ്പിക്കുന്നതിൽ ശല്യം ചെയ്യുകയോ ചെയ്യുന്നതിനെ വിലക്കി ഉത്തരവിടാൻ ഈ നിയമപ്രകാരം മജിസ്ലേറ്റിന് അധികാരമുണ്ട്.

തടവ് ശിക്ഷ വിധിച്ച ഒരു തടവുകാരനെ ജില്ലാ ജയിലിൽ എത്ര കാലം പാർപ്പിക്കാവുന്നതാണ്?

ഒരു ഗ്രാമത്തിന്റെ കാര്യങ്ങളുമായി ബന്ധപ്പെട്ട് നിയമിക്കപ്പെട്ടിരിക്കുന്ന ഓരോ ഉദ്യോഗസ്ഥനും അടുത്തുള്ള മജിസ്ട്രേറ്റിനെയോ അടുത്തുള്ള പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെയോ താഴെ പറയുന്ന ചില വസ്തുതകളെ പറ്റി അറിയിക്കേണ്ടതാണ് :

x. മോഷ്ടിച്ച വസ്തുക്കൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്ന കുപ്രസിദ്ധ വ്യക്തിയുടെ ഗ്രാമത്തിനകത്തോ അടുത്തോ ഉള്ള സ്ഥിരമോ താല്കാലികമോ ആയ താമസ സ്ഥലം

y. ഗ്രാമത്തിലോ സമീപത്തോ പെട്ടെന്നുള്ളതോ അസ്വാഭാവികമോ ആയ മരണം സംഭവിക്കുകയോ സംശയാസ്പദമായ സാഹചര്യത്തിൽ മരണം സംഭവിക്കുകയോ അല്ലെങ്കിൽ ഒരു ഗ്രാമത്തിലോ സമീപത്തോ ഏതെങ്കിലും മൃതദേഹമോ മൃതദേഹത്തിന്റെ ഭാഗമോ കണ്ടെത്തുകയോ ചെയ്യുക.