Challenger App

No.1 PSC Learning App

1M+ Downloads
ബലാത്സംഗത്തിനുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 64

Bസെക്ഷൻ 65

Cസെക്ഷൻ 66

Dസെക്ഷൻ 67

Answer:

A. സെക്ഷൻ 64

Read Explanation:

സെക്ഷൻ 64 - ബലാത്സംഗത്തിനുള്ള ശിക്ഷ [punishment for rape]

  • 10 വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെ ആയേക്കാവുന്നതുമായ കഠിന തടവും പിഴയും -[non bailable offence ]

താഴെപ്പറയുന്ന സാഹചര്യങ്ങളിൽ ബലാത്സംഗം ചെയ്താൽ

  • (a ) ഒരു പോലീസ് ഉദ്യോഗസ്ഥൻ ബലാത്സംഗം ചെയ്യുമ്പോൾ

  • (b) ഒരു പൊതുപ്രവർത്തകൻ തന്റെ കസ്റ്റഡിയിലുള്ള ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യുമ്പോൾ

  • (c )കേന്ദ്ര / സംസ്ഥാന സർക്കാർ ഒരു പ്രദേശത്ത് വിന്യസിച്ചിരിക്കുന്ന സായുധ സേനയിലെ അംഗം ബലാത്സംഗം ചെയ്യുമ്പോൾ

  • (d ) ജയിലുകളിലോ, റിമാൻഡ് ഹോമിലോ ഉള്ള ഏതെങ്കിലും തടവുകാരെ ബലാത്സംഗം ചെയ്യുമ്പോൾ

  • (e )ഒരു ആശുപത്രിയുടെ മാനേജ്മെന്റിലോ, ജീവനക്കാരിലോ ഉൾപ്പെട്ട വ്യക്തി ആ ആശുപത്രിയിലെ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യുമ്പോൾ

  • (f ) ബന്ധു / രക്ഷകർത്താവ് / അധ്യാപകൻ സ്ത്രീയുടെ മേൽ അധികാരമോ വിശ്വാസമോ അർപ്പിച്ചിട്ടുള്ള വ്യക്തി അത്തരം സ്ത്രീയെ ബലാത്സംഗം ചെയ്യുമ്പോൾ

  • (g) വർഗീയ ലഹള / വംശീയ കലാപത്തെ തുടർന്ന് ബലാത്സംഗം നടത്തിയാൽ

  • (h ) ഗർഭിണിയെ അറിഞ്ഞുകൊണ്ട് ബലാത്സംഗം ചെയ്യുമ്പോൾ

  • (i ) സമ്മതം നൽകാൻ കഴിയാത്ത ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യുന്നത്

  • (j ) ഒരു സ്ത്രീയുടെ മേൽ നിയന്ത്രണമോ മേൽക്കോയ്മമോ ഉള്ള ഒരു വ്യക്തി ആ സ്ത്രീയെ ബലാത്സംഗം ചെയ്യുമ്പോൾ

  • (k ) മാനസിക രോഗമോ ശാരീരിക വൈകല്യമോ ഉള്ള ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യുമ്പോൾ

  • (l ) ബലാത്സംഗം ചെയ്യുമ്പോൾ ഗുരുതരമായ ശാരീരിക ഉപദ്രവമോ, ജീവനെ അപകടത്തിൽ ആക്കുകയോ ചെയ്താൽ

  • (m) ഒരേ സ്ത്രീയെ ആവർത്തിച്ച് ബലാത്സംഗം ചെയ്താൽ

  • ശിക്ഷ - 10 വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെയാകാവുന്ന കഠിന തടവും പിഴയും ലഭിക്കും [ ഇവിടെ ജീവപര്യന്തം എന്നാൽ അയാളുടെ സ്വാഭാവിക ജീവിതത്തിന്റെ ശേഷിക്കുന്ന കാലയളവ് എന്നർത്ഥം ]


Related Questions:

ഏതെങ്കിലും വ്യക്തിക്ക് പരിക്കേൽപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ പൊതു പ്രവർത്തകൻ നിയമം ലംഘിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?
BNS ലെ സെക്ഷൻ 94 പ്രകാരം ലഭിക്കുന്ന ശിക്ഷ എന്ത് ?
നിയമാനുസൃതം വിവാഹമെന്ന വിശ്വാസത്തെ കബളിപ്പിച്ച് പുരുഷൻ ഉണ്ടാക്കുന്ന സഹവാസത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?

BNS സെക്ഷൻ 37 മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. സ്വകാര്യ പ്രതിരോധത്തിന് അവകാശമില്ലാത്ത പ്രവർത്തികൾ.
  2. ഒരു പൊതുപ്രവർത്തകൻ തൻറെ ഔദ്യോഗിക പദവിയുടെ പേരിൽ, സദുദ്ദേശത്തോടെ പ്രവർത്തിച്ചാൽ
  3. അതിനെതിരെ സ്വകാര്യ പ്രതിരോധത്തിന് ആർക്കും അവകാശമില്ല. പൊതുപ്രവർത്തകൻ നിയമാനുസൃതമായ രീതിയിൽ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ.
    പോലീസ് കസ്റ്റഡിലെ പ്രതി കുറ്റസമ്മതം നടത്തുന്നു. ഇതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?