Aസെക്ഷൻ 174
Bസെക്ഷൻ 176
Cസെക്ഷൻ 178
Dസെക്ഷൻ 180
Answer:
A. സെക്ഷൻ 174
Read Explanation:
BNSS Section - 174 - Information as to non-Cognizable cases and investigation of Such Cases (കൊഗ്‌നൈസബിൾ അല്ലാത്ത കേസുകളിൽ കൊടുക്കുന്ന വിവരവും അങ്ങനെയുള്ള കേസുകളുടെ അന്വേഷണവും)
174(1) – ഒരു പോലീസ് സ്റ്റേഷന്റെ ചാർജ് ഉള്ള ഉദ്യോഗസ്ഥരെ ആ സ്റ്റേഷന്റെ അതിർത്തിക്കുള്ളിൽ ഒരു കൊഗ്‌നൈസബിൾ അല്ലാത്ത കുറ്റം ചെയ്തിട്ടുള്ളതായി വിവരം ലഭിച്ചാൽ, കേസ് ഡയറിയിൽ ആ വിവരത്തിന്റെ സാരം ചേർക്കുകയോ, ചേർപ്പിക്കുകയോ ചെയ്യുകയും
(i ) വിവരം കൊടുക്കുന്ന ആളെ മജിസ്ട്രേറ്റിന്റെ അടുക്കൽ പറഞ്ഞയക്കുകയും ചെയ്യേണ്ടതാണ് ;
(ii) അത്തരം എല്ലാം കേസുകളുടെയും ദൈനംദിന ഡയറി റിപ്പോർട്ട് രണ്ടാഴ്ചയിൽ ഒരിക്കൽ മജിസ്ട്രേറ്റിന് കൈമാറുകയും ചെയ്യേണ്ടതാണ്
174(2) – യാതൊരു പോലീസ് ഉദ്യോഗസ്ഥനും ഒരു കൊഗ്‌നൈസബിൾ അല്ലാത്ത കേസ് (Non-Cognizable ) മജിസ്ട്രേറ്റിന്റെ ഉത്തരമില്ലാതെ പോലീസ് അന്വേഷണം നടത്താൻ പാടുള്ളതല്ല
174 (3) –എന്നാൽ , മജിസ്ട്രേറ്റിൽ നിന്ന് ഉത്തരവ് കിട്ടുന്ന ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥന്, പോലീസ് സ്റ്റേഷന്റെ ചാർജ് ഉള്ള ഉദ്യോഗസ്ഥൻ കൊഗ്‌നൈസബിൾ കേസിൽ പ്രയോഗിക്കാവുന്ന അതെ അധികാരങ്ങൾ (വാറന്റ് കൂടാതെ -അറസ്റ്റ് ചെയ്യാനുള്ള അധികാരം ഒഴികെ ) ഉപയോഗിക്കാവുന്നതാണ്
174 (4) – ഒരു കേസ് രണ്ടോ അതിലധികമോ കുറ്റങ്ങൾ സംബന്ധിക്കുന്നതും അവയിൽ ഒന്നെങ്കിലും കൊഗ്‌നൈസബിളായാൽ, മറ്റു കുറ്റങ്ങൾ കൊഗ്‌നൈസബിൾ അല്ലാത്തവയാണന്നിരുന്നാലും, ആ കേസ് കൊഗ്‌നൈസബിൾ കേസ് ആയി കരുതപ്പെടുന്നതാകുന്നു