സായുധ സേനയിലെ ചില ഉദ്യോഗസ്ഥന്മാരുടെ സംഘം പിരിച്ചുവിടാനുള്ള അധികാരത്തെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
Aസെക്ഷൻ 152
Bസെക്ഷൻ 153
Cസെക്ഷൻ 150
Dസെക്ഷൻ 154
Answer:
C. സെക്ഷൻ 150
Read Explanation:
BNSS Section - 150 - Power to certain armed force officers to disperse assembly [ സായുധ സേനയിലെ ചില ഉദ്യോഗസ്ഥന്മാരുടെ സംഘം പിരിച്ചുവിടാനുള്ള അധികാരം ]
അങ്ങനെയുള്ള ഏതെങ്കിലും സംഘം പൊതുസുരക്ഷ അപകടത്തിലാക്കുകയും, ഒരു എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിനെയും വിവരം അറിയിക്കാൻ കഴിയാതിരിക്കുകയും ചെയ്യുമ്പോൾ സായുധസേനയിലെ ഏതെങ്കിലും കമ്മീഷൻഡ് ( Commissioned) അല്ലെങ്കിൽ ഗസറ്റഡ് ഓഫീസർക്കോ, തൻ്റെ കമാൻഡിന് കീഴിലുള്ള സായുധ സേനകളുടെ സഹായത്തോടെ ആ സംഘത്തെ പിരിച്ചുവിടാവുന്നതും ,
എന്നാൽ അയാൾ, ഈ വകുപ്പിന് കീഴിൽ പ്രവർത്തിച്ചു കൊണ്ടിരിക്കെ, തനിക്ക് ഒരു എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമായി ആശയവിനിമയം നടത്തുന്നത് പ്രായോഗികമാണെങ്കിൽ , അയാൾ അപ്രകാരം ചെയ്യേണ്ടതും, മജിസ്ട്രേറ്റിന്റെ നിർദ്ദേശങ്ങൾ അനുസരിക്കുകയും ചെയ്യേണ്ടതാകുന്നു .