App Logo

No.1 PSC Learning App

1M+ Downloads
സിവിൽ ബലം ഉപയോഗിച്ച് സംഘത്തെ പിരിച്ചുവിടുന്നതിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 149

Bസെക്ഷൻ 148

Cസെക്ഷൻ 150

Dസെക്ഷൻ 151

Answer:

B. സെക്ഷൻ 148

Read Explanation:

CHAPTER-XI - MAINTENANCE OF PUBLIC ORDER AND TRANQUILLITY [പൊതു ക്രമത്തിന്റെയും ശാന്തതയുടെയും പരിപാലനം ]

A. unlawful assemblies [ നിയമ വിരുദ്ധ സംഘങ്ങൾ ]

BNSS Section-148 - Dispersal of assembly by use of civil force [സിവിൽ ബലം ഉപയോഗിച്ച് സംഘത്തെ പിരിച്ചുവിടുന്നത് ]

  • 148 (1) - ഏതെങ്കിലും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിനോ, ഒരു പോലീസ് ‌സ്റ്റേഷൻ്റെ ചാർജുള്ള ഉദ്യോഗസ്ഥനോ അല്ലെങ്കിൽ ചാർജുള്ള ഉദ്യോഗസ്ഥൻ്റെ അഭാവത്തിൽ സബ് ഇൻസ്പെക്‌ടർ റാങ്കിൽ കുറയാത്ത ഏന്തെങ്കിൽ പോലീസ് ഉദ്യോഗസ്ഥനോ,നിയമ വിരുദ്ധമായ സംഘത്തോടോ, പൊതുസമാധാനത്തിന് ഭംഗം വരുത്താൻ സാധ്യതയുള്ള അഞ്ചോ അതിൽ അധികമോ ആളുകൾ ഉള്ള ഏതെങ്കിലും സംഘത്തോടെ പിരിഞ്ഞു പോകാൻ ഉത്തരവിടാവുന്നതും, അതിനനുസരിച്ച് പിരിഞ്ഞു പോകേണ്ടത് അത്തരം സംഘത്തിലെ അംഗങ്ങളുടെ ചുമതലയായിരിക്കുന്നതുമാണ്

  • 148 (2) - അപ്രകാരം കൽപിക്കുമ്പോൾ അങ്ങനെയുള്ള ഏതെങ്കിലും സംഘം പിരിഞ്ഞുപോകുന്നില്ലെങ്കിലും , ഒരു എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിനോ അല്ലെങ്കിൽ (1)-ാം ഉപവകുപ്പിൽ പരാമർശിച്ച ഒരു പോലീസ് ഉദ്യോഗസ്ഥനോ അങ്ങനെയുള്ള സംഘത്തെ ബലം പ്രയോഗിച്ച് പിരിച്ചു വിടാവുന്നതാണ്

  • അങ്ങനെയുള്ള സംഘത്തെ പിരിച്ചുവിടുന്നതിനു വേണ്ടിയോ അതിന്റെ ഭാഗമായ ആളുകളെ നിയമാനുസരണം ശിക്ഷിക്കുന്നതിനു വേണ്ടിയോ അറസ്റ്റ് ചെയ്യുന്നതിനും തടഞ്ഞുവയ്ക്കുന്നതിനും വേണ്ടി സായുധ സേനയിലെ അംഗമോ , ഓഫീസറോ അല്ലാത്ത പുരുഷന്റെ സഹായം ആവശ്യപ്പെടാവുന്നതുമാണ്


Related Questions:

പോലീസ് മേലുദ്യോഗസ്ഥന്മാരുടെ അധികാരങ്ങൾ വിവരിക്കുന്ന BNSS 2023ലെ വകുപ്പ്.
ആളുകളെ സമൻ ചെയ്യാനുള്ള അധികാരത്തെക്കുറിച്ച് പറയുന്ന BNSS സെക്ഷൻ ഏത് ?

BNSS ലെ സെക്ഷൻ 67 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. വകുപ്പ് 64, 65, 66 എന്നിവയിൽ വ്യവസ്ഥ ചെയ്‌തതു പോലെ സമൻസ് നടപ്പിലാക്കാൻ കഴിയുന്നില്ലെങ്കിൽ, സേവനമനുഷ്‌ഠിക്കുന്ന ഉദ്യോഗസ്ഥൻ സമൻസിൻ്റെ ഡ്യൂപ്ലിക്കേറ്റിൽ ഒന്ന് സമൻ ചെയ്യപ്പെട്ട വ്യക്തിയുടെ വീടിൻ്റെയോ പുരയിടത്തിന്റെ യോ ശ്രദ്ധ ആകർഷിക്കത്തക്ക ഭാഗത്ത് പതിക്കേണ്ടതും;
  2. തുടർന്ന് കോടതിക്ക് യുക്തമെന്നു തോന്നുന്ന അന്വേഷണ വിചാരണയ്ക്കുശേഷം, സമൻസ് യഥാവിധി നടത്തപ്പെട്ടതായി പ്രഖ്യാപിക്കുകയോ ഉചിതമെന്നു തോന്നുന്ന രീതിയിലുള്ള പുതിയ സേവനത്തിന് ഉത്തരവിടുകയും ചെയ്യാവുന്നതാണ്.
    BNSS ലെ സെക്ഷൻ 107 ൽ എത്ര ഉപവകുപ്പുകളുണ്ട് ?
    കൊഗ്നൈസബിൾ കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനുള്ള പദ്ധതിയുടെ വിവരങ്ങളെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?