Challenger App

No.1 PSC Learning App

1M+ Downloads
ഒരു പൊതു സേവകൻ്റെ യൂണിഫോം ധരിച്ച് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്തുന്നതിന് ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് ?

A399

B402

C341

D171

Answer:

D. 171

Read Explanation:

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 171 പ്രകാരം വഞ്ചനാപരമായ ഉദ്ദേശ്യത്തോടെ ഒരു പൊതുപ്രവർത്തകൻ ഉപയോഗിക്കുന്ന യൂണിഫോമോ, ടോക്കണോ ധരിച്ച് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്തുന്നതിന് മൂന്നു മാസം തടവോ പിഴയോ ഇവ രണ്ടും ഒരുമിച്ചോ ശിക്ഷയായി ലഭിക്കുന്നു.


Related Questions:

മരണപ്പെട്ട ഒരാളുടെ പ്രോപ്പർട്ടി മറ്റൊരാൾ എടുത്ത് ദുർവിനിയോഗം ചെയ്യുകയാണെങ്കിൽ ലഭിക്കുന്ന ശിക്ഷ?
ഒരു പൊതു സേവകൻ തൻറെ പദവി ദുരുപയോഗം ചെയ്തുകൊണ്ട് നിയമവിരുദ്ധമായി വസ്തുവകകൾ വാങ്ങുന്നത് ശിക്ഷാർഹമാണ് എന്ന് അനുശാസിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് ?
കോമളം തന്റെ മാല പ്രിയ സുഹൃത്തായ ജാനകിക്ക് പണയം വെച്ചതിന് ശേഷം , ആരുടെ സമ്മതം കൂടാതെയും പണയപ്പണം തിരിച്ച് നൽകാതെയും പണയവസ്തു എടുത്തുകൊണ്ട് പോയി . IPC പ്രകാരം ഏത് കുറ്റമാണ് കോമളം ചെയ്‌തത്‌ ?
പൊതുവായ ഒഴിവാക്കലുകളെ (General Exceptions) കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ അദ്ധ്യായം?
Grievous hurt നു കീഴിൽ വരാത്തത് ഏത്?