Challenger App

No.1 PSC Learning App

1M+ Downloads
'നിയമത്താൽ ചെയ്യാൻ ബാധ്യസ്ഥനാണ് അല്ലെങ്കിൽ വസ്തുതയെ കുറിച്ചുള്ള തെറ്റിദ്ധാരണ മൂലം ചെയ്യുവാൻ നിയമത്താൽ താൻ ബാധ്യസ്ഥനാണെന്ന് വിശ്വസിച്ച് ഒരാൾ ചെയ്യുന്ന കൃത്യം കുറ്റകൃത്യമല്ല' എന്ന് നിർവചിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ്?

A72

B76

C78

D79

Answer:

B. 76

Read Explanation:

  • 'നിയമത്താൽ ചെയ്യാൻ ബാധ്യസ്ഥനാകുകയോ, അല്ലെങ്കിൽ വസ്തുതയെ കുറിച്ചുള്ള തെറ്റിദ്ധാരണ മൂലം ചെയ്യുവാൻ നിയമത്താൽ താൻ ബാധ്യസ്ഥനാണെന്ന് വിശ്വസിച്ച് ഒരാൾ ചെയ്യുന്ന കൃത്യം കുറ്റകൃത്യമല്ല' എന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 76 അനുശാസിക്കുന്നു.
  • മേലധികാരിയുടെ ഉത്തരവിനാൽ ജനക്കൂട്ടത്തിനു നേരെ വെടിയുതിർക്കേണ്ടിവരുന്ന സൈനികനും,കോടതി ഉത്തരവിനാൽ ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യേണ്ടി വരുന്ന പോലീസ് ഉദ്യോഗസ്ഥനും ഇതിന് ഉദാഹരണമാണ്.

Related Questions:

വിചാരണ നടത്തുന്നതിൽ കോടതിക്കുള്ള അധികാരിതയെ സംബന്ധിച്ച് താഴെ പറയുന്നവയിൽ ശരിയായത് തിരഞ്ഞെടുക്കുക

  1. കുറ്റകൃത്യം തുടരുന്ന ഒന്നായിരിക്കുകയും ഒന്നിലധികം തദ്ദേശ പ്രദേശങ്ങളിൽ വച്ച് തുടരുകയും ചെയ്യുന്നതാണെങ്കിൽ തദ്ദേശ പ്രദേശങ്ങളിൽ അധികാരത ഉള്ള ഏതു കോടതിക്കും വിചാരണ ചെയ്യാം
  2. കക്ഷിയുടെ അപേക്ഷയിൻമേൽ ഏതു കുറ്റവും ഏതു കോടതിയിലും വിചാരണ ചെയ്യാം
  3. കുറ്റം ചെയ്തത് ഒരു കോടതിയുടെ പരിധിയിലും അതിന്റെ അനന്തര ഫലം ഉണ്ടായത് വേറെ കോടതിയുടെ പരിധിയിലും ആണെങ്കിൽ, കുറ്റം ചെയ്തു പ്രദേശത്തിന്റെ അധികാരിത ഉള്ള കോടതിയിൽ മാത്രമേ വിചാരണ ചെയ്യാവൂ
  4. ആളെ തട്ടിക്കൊണ്ടു പോകുന്ന കുറ്റത്തിന്റെ വിചാരണ, അയാളെ ഒളിപ്പിച്ചു. വച്ച സ്ഥലത്തെ കോടതിയിൽ നടത്താവുന്നതാണ്.
    ഐപിസി സെക്ഷൻ 270 പ്രകാരം ജീവന് അപായകരമായ രോഗത്തിന്റെ വിദ്വേഷപൂർവമായ പകർച്ചയ്ക്ക് ലഭിക്കാവുന്ന ശിക്ഷ എന്ത്?
    സ്ത്രീയുടെ സമ്മതമില്ലാതെ Miscarriage ചെയ്യുന്നതിന് ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ?
    ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?
    താമസയോഗ്യമായ ഒരു കെട്ടിടത്തിൽ നടക്കുന്ന മോഷണത്തിനു ലഭിക്കുന്ന ശിക്ഷ?