ഉത്പാദിപ്പിച്ച മയക്കുമരുന്നുകളും അവയുടെ പ്രിപ്പറേഷനുകളുമായും ബന്ധപ്പെട്ട നിയമലംഘനത്തിനുള്ള ശിക്ഷ വ്യവസ്ഥ ചെയ്തി രിക്കുന്ന വകുപ്പ് - Section 21
NDPS നിയമത്തിലെ നിബന്ധനകൾക്ക് വിരുദ്ധമായി ആരെങ്കിലും മയക്കുമരുന്ന് ഉത്പാദിപ്പിക്കുക, കൈവശം വയ്ക്കുക, വിൽക്കുക, വാങ്ങുക, കൈമാറ്റം ചെയ്യുക, അന്തർസംസ്ഥാന ഇറക്കുമതി, കയറ്റുമതി എന്നിവ നടത്തുകയോ, ചെയ്യുന്നത് ശിക്ഷാർഹമാണ്.
ഇത്തരം ലംഘനം ചെറിയ അളവിലാണെങ്കിൽ ശിക്ഷ :- ഒരു വർഷം വരെ ആകാവുന്ന കഠിനതടവോ, അല്ലെങ്കിൽ പതിനായിരം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ
ഇത്തരം ലംഘനം വാണിജ്യ അളവിനേക്കാൾ കുറവും എന്നാൽ ചെറിയ അളവിനേക്കാൾ കൂടുതലാണെങ്കിൽ ശിക്ഷ:– പത്ത് വർഷം വരെ ആകാവുന്ന കഠിനതടവും, ഒരു ലക്ഷം രൂപ വരെ പിഴയും
ഇത്തരം ലംഘനം വാണിജ്യപരമായ അളവിൽ ഉൾപ്പെടുന്നുവെങ്കിൽ ശിക്ഷ :- പത്ത് വർഷത്തിൽ കുറയാത്തതും എന്നാൽ ഇരുപത് വർഷം വരെ നീണ്ടുനിൽക്കുന്ന കഠിനതടവും ഒരു ലക്ഷം രൂപ വരെ ആകാവുന്നതുമായ പിഴയും
(എന്നാൽ കോടതിക്ക് വിധിയിന്മേൽ കാരണങ്ങൾ വ്യക്തമാക്കി ക്കൊണ്ട് രണ്ടുലക്ഷം രൂപയിൽ കൂടുതൽ പിഴ ചുമത്താവുന്നതാണ്)