Aസെക്ഷൻ 53
Bസെക്ഷൻ 55
Cസെക്ഷൻ 58
Dസെക്ഷൻ 52
Answer:
D. സെക്ഷൻ 52
Read Explanation:
BNSS- Section- 52
Examination of person accused of rape by medical practitioner
[ബലാത്സംഗകുറ്റം ആരോപിക്കപ്പെടുന്ന വ്യക്തികളിൽ ചികിത്സകൻ്റെ പരിശോധന]
52(1) - ബലാത്സംഗക്കുറ്റം ചെയ്‌തതിൻ്റെയോ ചെയ്യാൻ ശ്രമിച്ചതിൻ്റെ പേരിലോ ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യപ്പെടുമ്പോൾ, അയാളെ പരിശോധിച്ചാൽ വേണ്ടത്ര തെളിവ് ലഭിക്കുമെന്ന് വിശ്വസിക്കുന്നതിന് ന്യായമായ കാരണങ്ങളുണ്ടെങ്കിൽ, ഏന്തെങ്കിലും പോലീസ് ഉദ്യോഗസ്ഥൻ്റെ അപേക്ഷയിന്മേൽ ഗവൺമെൻ്റോ, തദ്ദേശ അധികാരസ്ഥാപനമോ നടത്തുന്ന ആശുപത്രിയിൽ പ്രവർത്തിക്കുന്ന രജിസ്‌റ്റർ ചെയ്യപ്പെട്ട ചികിത്സകനോ,
അത്തരം ചികിത്സകൻ്റെ അഭാവത്തിൽ ,കുറ്റകൃത്യം നടന്ന സ്ഥലത്തിൻ്റെ 16 km ചുറ്റളവിൽ മറ്റൊരു രജിസ്റ്റർ ചെയ്യപ്പെട്ട ചികിത്സകനോ, അറസ്‌റ്റു ചെയ്തയാളെ പരിശോധന നടത്താനും ആവശ്യമെങ്കിൽ ന്യായമായി ബലം പ്രയോഗിക്കുന്നതും നിയമാനുസൃതമാണ്ണ്.
52(2) - അത്തരം പരിശോധന നടത്തുന്ന രജിസ്‌റ്റർ ചെയ്‌ത മെഡിക്കൽ പ്രാക്ടീഷണർ യാതൊരു കാലതാമസവും കൂടാതെ ,അത്തരം വ്യക്തിയെ പരിശോധിക്കുകയും താഴെപ്പറയുന്ന വിവരങ്ങൾ നൽകിക്കൊണ്ട് പരിശോധന റിപ്പോർട്ട് തയ്യാറാക്കേണ്ടതുമാണ് . അതായത് :
(പതിയുടെയും അയാളെ കൊണ്ടുവന്ന ആളുടെയും പേരും മേൽവിലാസവും.
പ്രതിയുടെ വയസ്സ്
പ്രതിയുടെ ശരീരത്തിലുള്ള മുറിവേറ്റതിൻ്റെ അടയാളങ്ങൾ
DNA പ്രൊഫൈലിങ്ങിന് വേണ്ടി ശരീരത്തിൽ നിന്നും എടുത്ത വസ്തുക്കളുടെ വിവരങ്ങൾ
ന്യായമായ വിശദാംശത്തോടു കൂടിയുള്ള "മറ്റു കാതലായ വിവരങ്ങളും.
52 (3) - ഓരോ നിഗമനത്തിൽ എത്തിച്ചേരാനുള്ള കാരണങ്ങൾ റിപ്പോർട്ടിൽ കൃത്യമായി പറഞ്ഞിരിക്കണം.
52 (4) - പരിശോധന ആരംഭിച്ചതിന്റെയും പൂർത്തീകരിച്ചതിന്റെയും കൃത്യമായ സമയം റിപ്പോർട്ടിൽ സൂചിപ്പിക്കണം.
52 (5) - രജിസ്റ്റർ ചെയ്‌ത മെഡിക്കൽ പ്രാക്ടീഷണർ ,കാലതാമസം കൂടാതെ , അന്വേഷണ ഉദ്യോഗസ്ഥന് റിപ്പോർട്ട് കൈമാറേണ്ടതാണ്.