സർവ ശിക്ഷാ അഭിയാൻ പദ്ധതി ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് ?
Aതുടർ വിദ്യാഭ്യാസം
Bഉന്നത വിദ്യാഭ്യാസം
Cസാങ്കേതിക വിദ്യാഭ്യാസം
Dസ്കൂൾ വിദ്യാഭ്യാസം
Answer:
D. സ്കൂൾ വിദ്യാഭ്യാസം
Read Explanation:
സർവ്വ ശിക്ഷാ അഭിയാൻ (S.S.A)
- സംസ്ഥാന സർക്കാരുകളുടേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും പങ്കാളിത്തത്തോടെ 2001-2002 ൽ നിലവിൽ വന്ന കേന്ദ്രാവിഷ്കൃത പദ്ധതിയാണ് - S.S.A
- 2010 ഓടുകൂടി 6 മുതൽ 14 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും ഉപയോഗ്രപദവും പ്രസക്തവുമായ പ്രാഥമിക വിദ്യാഭ്യാസം നൽകാൻ S.S.A ലക്ഷ്യമിട്ടിരുന്നു.
- സെക്കന്ററി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 2009- ൽ ആരംഭിച്ച പദ്ധതി - രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ (RMSA)
- S.S.A, R.M.S.A, ടീച്ചർ എഡ്യൂക്കേഷൻ എന്നിവ ലയിപ്പിച്ച പുതിയ പദ്ധതി - സമഗ്ര ശിക്ഷാ അഭിയാൻ (2018)
- സമഗ്ര ശിക്ഷാ അഭിയാൻ 1-ാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള പ്രവർത്തനങ്ങൾ ഏകീകരിക്കുന്നു.
- കേരളത്തിലെ പ്രൈമറി സ്കൂളുകളിലെ കുട്ടികളുടെ മലയാള ഭാഷാ പരിജ്ഞാനം മെച്ചപ്പെടുത്തുന്നതിനായുള്ള സമഗ്ര ശിക്ഷാ അഭിയാൻ (SSA) പദ്ധതി - മലയാളത്തിളക്കം
