Challenger App

No.1 PSC Learning App

1M+ Downloads
ഏത് സുപ്രധാന സംഭവമാണ് ഫ്രഞ്ച് വിപ്ലവത്തിൻ്റെ ആരംഭമായി കണക്കാക്കപ്പെടുന്നത്?

Aബാസ്റ്റൈൽ കോട്ട ആക്രമിക്കപ്പെട്ടത്

Bലൂയി പതിനാറാമൻ വധിക്കപ്പെട്ടത്

Cദേശീയ അസംബ്ലി മനുഷ്യാവകാശപ്രഖ്യാപനം പാസാക്കിയത്

Dസ്ത്രീകൾ 'ഭക്ഷണം വേണം' എന്ന മുദ്രാവാക്യവുമായി വെഴ്‌സായ് കൊട്ടാരത്തിലേക്കു പ്രകടനം നടത്തിയത്

Answer:

A. ബാസ്റ്റൈൽ കോട്ട ആക്രമിക്കപ്പെട്ടത്

Read Explanation:

ബാസ്റ്റൈൽ കോട്ടയുടെ ആക്രമണം 

  • 1789 ജൂലൈ 14ന് ഫ്രാൻസിൽ പാരീസിലെ ബാസ്റ്റൈൽ കോട്ട വിപ്ലവകാരികളാൽ ആക്രമിക്കപ്പെട്ടു.
  • ആയുധശാല, കോട്ട, രാഷ്ട്രീയ ജയിൽ എന്നിവയെല്ലാമായിരുന്ന ബാസ്റ്റൈൽ കോട്ട പാരീസിന്റെ രാജകീയ അധികാരത്തെ പ്രതിനിധീകരിച്ചിരുന്നു.
  • ആക്രമിക്കപ്പെടുമ്പോൾ അവിടെ തടവുകാരായി ഏഴു പേരേ ഉണ്ടായിരുന്നുള്ളൂവെങ്കിലും രാജവാഴ്ചയുടെ അധികാര ദുർവിനിയോഗത്തിന്റെ പ്രതീകമായി വിപ്ലവകാരികൾ അതിനെ കണ്ടു.
  • വിപ്ലവകാരികൾ  കോട്ട തകർക്കുകയും തടവുകാരെ മോചിപ്പിക്കുകയും ചെയ്തു.
  • ഫ്രഞ്ചുവിപ്ലവത്തിന്റെ തുടക്കമായി ബാസ്റ്റൈൽ കോട്ടയുടെ ആക്രമണത്തെ ചരിത്രകാരന്മാർ വിലയിരുത്തുന്നു
  • ഫ്രഞ്ചുവിപ്ലവകാരികൾ ആയുധമെടുത്ത് പോരാടിയ ആദ്യസംഭവം കൂടിയായിരുന്നു അത്.
  • വളരെക്കാലം അനീതിയും അസമത്വവും അനുഭവിച്ച ഒരു ജനവിഭാഗത്തിന്റെ പ്രതികരണമാണ് ബാസ്റ്റൈൽ ജയിലിന്റെ ആക്രമണത്തിനും ഫ്രഞ്ചുവിപ്ലവത്തിനും വഴിതെളിയിച്ചത് .
  • ജൂലൈ 14 ബാസ്റ്റൈൽ ദിനമായി ഫ്രഞ്ച് ജനത ഇന്നും ആഘോഷിക്കുന്നു.

Related Questions:

The third estate declared itself as the National Assembly in?
The Tennis Court Oath is associated with:

ഫ്രഞ്ച് വിപ്ലവം മുന്നോട്ടു വച്ച  ആശയങ്ങള്‍ നെപ്പോളിയന്റെ ഭരണപരിഷ്കാരങ്ങളില്‍ ചെലുത്തിയ സ്വാധീനം എന്തെല്ലാമായിരുന്നു?

1.മധ്യവര്‍ഗത്തിന്റെ  വളര്‍ച്ച , ഫ്യുഡലിസത്തിന്റെ അന്ത്യം , ദേശീയത

2.കര്‍ഷകരെ കൃഷിഭൂമിയുടെ ഉടമകളാക്കി

3.പുരോഹിതന്മാർക്ക് പൂർണ്ണ സ്വാതന്ത്ര്യം

4.ബാങ്ക് ഓഫ് ഫ്രാന്‍സ്

ബോർബൻ രാജവാഴ്‌ചയുടെ പ്രതീകമായി അറിയപ്പെട്ടിരുന്ന തടവറയായ 'ബാസ്റ്റിൻ കോട്ട' തകർക്കപ്പെട്ടത് ഏത് വർഷം ?
The Tennis Court Oath is related with: