App Logo

No.1 PSC Learning App

1M+ Downloads
ബ്രാഹ്മണമേധാവിത്വത്തെയും ജാതിവ്യവസ്ഥയേയും എതിർത്തിരുന്ന സാമൂഹ്യ പരിഷ്‌ക്കരണ പ്രസ്ഥാനം ഏത് ?

Aരാമകൃഷ്ണ മിഷൻ

Bപ്രാർത്ഥനാസമാജം

Cതിയോസഫിക്കൽ സൊസൈറ്റി

Dസ്വാഭിമാനപ്രസ്ഥാനം

Answer:

D. സ്വാഭിമാനപ്രസ്ഥാനം

Read Explanation:

  • ഇ.വി രാമസ്വാമി നായ്ക്കറാണ് സ്വാഭിമാന പ്രസ്ഥാനം (Self Respect Movement) ആരംഭിച്ചത്‌
  • 1925-ലാണ്  സ്വാഭിമാന പ്രസ്ഥാനം രൂപം കൊണ്ടത് 
  • ബ്രാഹ്മണമേധാവിത്വത്തെയും ജാതിവ്യവസ്ഥയേയും എതിർക്കുവാനായി രൂപം നൽകിയ പ്രസ്ഥാനം 

ഇ.വി രാമസ്വാമി നായ്ക്കർ

  • 'പെരിയോർ'/“പെരിയാർ“  എന്നറിയപ്പെടുന്ന തമിഴ്നാട്ടിലെ സാമൂഹിക പരിഷ്കർത്താവ്.
  • തമിഴ്‌നാട്ടിൽ സ്വാഭിമാന പ്രസ്ഥാനം((Self Respect Movement) ആരംഭിച്ച വ്യക്തി.
  • ഹിന്ദി ഭാഷയ്‌ക്കെതിരെയും ഉത്തരേന്ത്യൻ മേധാവിത്വത്തിനെതിരെയും നിരവധി സമരങ്ങൾ സംഘടിപ്പിച്ച നേതാവ്.
  • തമിഴ്നാട്ടിൽ യുക്തിവാദം പ്രചരിപ്പിച്ച വ്യക്തി.
  • സവർണ്ണ മേധാവിത്വത്തിനെതിരെയും, ജാതി വ്യവസ്ഥയ്ക്ക് എതിരെയും വിപ്ലവങ്ങൾ സംഘടിപ്പിച്ചു.
  • യുക്തിവാദം പ്രചരിപ്പിക്കാനായി കുടുമുറിക്കൽ, വിഗ്രഹഭഞ്ജനം എന്നിവ ഇദ്ദേഹത്തിൻറെ നേതൃത്വത്തിൽ നടത്തപ്പെട്ടു
  • 1919-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
  • 1925-ല്‍ അദ്ദേഹം കോണ്‍ഗ്രസില്‍നിന്ന്‌ രാജിവച്ചശേഷം “ദ്രാവിഡര്‍ കഴകം" എന്ന സാമൂഹ്യ പ്രസ്ഥാനം രൂപീകരിച്ചു.
  • 'ദ്രാവിഡ മുന്നേറ്റത്തിന്റെ പിതാവ്‌' എന്ന് ഇദ്ദേഹം അറിയപ്പെടുന്നു.
  • വൈക്കം സത്യാഗ്രഹസമയത്ത്  ഇദ്ദേഹം സമരത്തെ അനുകൂലിച്ചുകൊണ്ട് കേരളത്തിൽ എത്തി.
  • വൈക്കം ഹീറോ (വൈക്കം വീരർ) എന്നറിയപ്പെടുന്നു.
  • വൈക്കത്ത് ഇ വി രാമസ്വാമി നായ്ക്കരുടെ സ്മാരകവും സ്ഥിതി ചെയ്യുന്നു.

 

 

 

 

 


Related Questions:

ബ്രഹ്മസമാജം സ്ഥാപിച്ചതാര് ?
ദേശീയസമരകാലത്തെ പ്രധാനപത്രങ്ങളായിരുന്ന 'ന്യൂ ഇന്ത്യ, കോമൺവീൽ' എന്നീ പത്രങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് ആരായിരുന്നു ?
ദേശീയസമരകാലത്തെ പ്രധാനപത്രങ്ങളായിരുന്ന ഹിന്ദു, സ്വദേശിമിത്രം എന്നീ പത്രങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് ആരായിരുന്നു ?
വിഷ്ണുകൃഷ്ണ ചിപളൂങ്കർ നിബന്തമാല എന്ന കൃതി ഏതു ഭാഷയിലാണ് രചിച്ചത് ?
എത്ര പ്രതിനിധികാളാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ ആദ്യത്തെ സമ്മേളനത്തിൽ പങ്കെടുത്തത് ?