Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏത് സാമൂഹിക പരിഷ്കർത്താവാണ് കുങ്കുമവും കമണ്ഡലവും (ദീർഘ ചതുരാകൃതിയിലുള്ള ജലപാതം) ഇല്ലാത്ത സന്യാസി എന്നറിയപ്പെടുന്നത് ?

Aശ്രീനാരായണ ഗുരു

Bചട്ടമ്പി സ്വാമികൾ

Cഅയ്യാ സ്വാമികൾ

Dവാഗ്ഭടാനന്ദ സ്വാമികൾ

Answer:

B. ചട്ടമ്പി സ്വാമികൾ

Read Explanation:

ചട്ടമ്പി സ്വാമികൾ അറിയപ്പെടുന്ന പേരുകൾ

  • ചട്ടമ്പി സ്വാമികളുടെ യഥാർത്ഥ പേര് - അയ്യപ്പൻ
  • ചട്ടമ്പി സ്വാമികളുടെ ബാല്യകാല നാമം - കുഞ്ഞൻപിള്ള
  • 'ഷൺമുഖദാസൻ' എന്ന പേരിൽ അറിയപ്പെട്ടത് - ചട്ടമ്പി സ്വാമികൾ
  • 'സർവ്വ വിദ്യാധിരാജ' എന്ന പേരിൽ അറിയപ്പെട്ടത് - ചട്ടമ്പി സ്വാമികൾ 
  • ഭട്ടാരകൻ, ശ്രീ ബാലഭട്ടാരകൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന നവോത്ഥാന നായകൻ. 
  • കാഷായം ധരിക്കാത്ത സന്യാസി എന്നറിയപ്പെടുന്നത് - ചട്ടമ്പി സ്വാമികൾ 
  • "കാവിയും കമണ്ഡലവുമില്ലാത്ത സന്യാസി" എന്നറിയപ്പെട്ട നവോത്ഥാന നായകൻ.

ശ്രീനാരായണ ഗുരു - കേരള നവോത്ഥാനത്തിന്റെ പിതാവ് 

അയ്യാ വെെകുണ്ഠ സ്വാമികൾ - മൂടിചൂടും പെരുമാൾ എന്നറിയപ്പെട്ട നവോത്ഥാന നായകൻ.

വാഗ്ഭടാനന്ദ സ്വാമികൾ -

  • വാഗ്ഭടാനന്ദന്റെ യഥാർത്ഥ പേര് - വയലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ
  • വാഗ്ഭടാനന്ദന്റെ ബാല്യകാല നാമം - കുഞ്ഞിക്കണ്ണൻ
  • വി.കെ. ഗുരുക്കൾ എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ
  • ബാലഗുരു എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ

Related Questions:

കേരള നവോത്ഥാനത്തിലെ ആദ്യ രക്തസാക്ഷി ?

താഴെ നൽകിയിരിക്കുന്ന സൂചനകൾ ഏത് നവോത്ഥാന നായകനെ കുറിച്ചാണ് ?

  1. കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് തിരുവിതാംകൂർ രാജാക്കന്മാർ ഒഴിവാക്കിയിരുന്ന ഏക വ്യക്തി.
  2. ജനന മരണ ദിവസങ്ങൾ പൊതു ഒഴിവായി കേരളം സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ഏക വ്യക്തി.
  3. 1925ൽ ഗാന്ധിജിയാൽ സന്ദർശിക്കപ്പെട്ട നവോത്ഥാനനായകൻ.
  4. ഇന്ത്യയുടെ തപാൽ സ്റ്റാമ്പിലും നാണയത്തിലും ഇടം പിടിച്ച ആദ്യ കേരളീയൻ.
ഇന്ത്യയിൽ കരുതൽ തടങ്കൽ നിയമപ്രകാരം അറസ്റ്റിലായ ആദ്യ വ്യക്തി ?
തൊണ്ണൂറാമാണ്ട് ലഹള നയിച്ച നേതാവ് ആര്?
നിവർത്തന മെമ്മോറിയൽ നിരാകരിച്ച ദിവാൻ ആര് ?