App Logo

No.1 PSC Learning App

1M+ Downloads
നെൽകൃഷിക്ക് അനുയോജ്യമായ മണ്ണേത് ?

Aചുവന്ന മണ്ണ്

Bകറുത്ത മണ്ണ്

Cപർവത മണ്ണ്

Dഎക്കൽ മണ്ണ്

Answer:

D. എക്കൽ മണ്ണ്

Read Explanation:

എക്കൽ മണ്ണ് 

  • ഉത്തരേന്ത്യൻ സമതലങ്ങളിൽ പ്രധാനമായും കാണപ്പെടുന്ന മണ്ണിനം 
  • സിന്ധു ,ഗംഗ ,ബ്രഹ്മപുത്ര നദികളുടെ നിക്ഷേപഫലമായി രൂപം കൊള്ളുന്ന മണ്ണിനം 
  • നെല്ല് ,ഗോതമ്പ് ,കരിമ്പ് ,ധാന്യവിളകൾ തുടങ്ങിയ കൃഷികൾക്ക് അനുയോജ്യമായ മണ്ണ് 
  • രാജ്യത്തിന്റെ മൊത്തം വിസ്തൃതിയുടെ 40 ശതമാനവും കാണപ്പെടുന്ന മണ്ണിനം 
  • എക്കൽ മണ്ണിൽ ധാരാളം അടങ്ങിയിട്ടുള്ള ധാതു - പൊട്ടാഷ് 
  • എക്കൽ മണ്ണിൽ കുറവ് അടങ്ങിയിട്ടുള്ള ധാതു - ഫോസ്ഫറസ് 
  • ഓരോ വർഷവും വെള്ളപ്പൊക്കഫലമായി നിക്ഷേപിക്കപ്പെടുന്ന പുതിയ ഇനം എക്കൽ മണ്ണ് - ഖാദർ 
  • കാൽസ്യം സംയുക്തങ്ങൾ അടങ്ങിയ മണ്ണിനങ്ങൾ - ഖാദർ ,ഭംഗർ 
  • എക്കൽ മണ്ണിന്റെ നിറം ഇളം ചാരനിറം മുതൽ കടും ചാരനിറം വരെ വ്യത്യാസപ്പെടുന്നു  

Related Questions:

ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബ്ബർ ഉത്പാദിപ്പിക്കുന്ന സംസ്ഥാനമേത് ?
എത്ര സെൻറ്റിമീറ്റർ മഴ കിട്ടുന്നിടമാണ് ചണം കൃഷിക്ക് അനുയോജ്യം ?
മീറ്റർ ഗേജ് റെയിൽവേ ഗേജിൽ പാളങ്ങൾ തമ്മിലുള്ള അകലമെത്ര ?

താഴെപ്പറയുന്നവയിൽ  പരുത്തി കൃഷിക്ക് ആവശ്യമായ ഭൂമിശാസ്ത്ര സാഹചര്യങ്ങള്‍ ഏതെല്ലാമാണ്?

1.മഞ്ഞുവിഴ്ചയില്ലാത്ത വളര്‍ച്ചാക്കാലം

2. 20 - 30 ഡിഗ്രി സെല്‍ഷ്യസ് താപനില

3.ചെറിയ തോതിലുള്ള വാര്‍ഷിക വര്‍ഷപാതം

4.കളിമണ്ണും തീരദേശ മണ്ണുമാണ് പരുത്തി കൃഷിക്ക് ഏറ്റവും അനുയോജ്യം.

രാജ്യത്തെ വിവിധ സംസ്ഥാന തലസ്ഥാനങ്ങൾ, പ്രധാന നഗരങ്ങൾ, തുറമുഖങ്ങൾ തുടങ്ങിയ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളെ എന്ത് വിളിക്കുന്നു ?